Kishore Kumar Hits

Satheesh Babu - Mani Thennal şarkı sözleri

Sanatçı: Satheesh Babu

albüm: Manjal Prasadam


മണിതെന്നൽ ഇളം കയ്യാൽ ഓണവില്ലിൽ മീട്ടി
ഉല്ലാസ പുലരി തൻ രാഗമേകീ
ആദിതാളം തേടി വീണ്ടും പൊന്നോണ തിരു വരമ്പിൽ
മാവേലി മന്നനിന്നെഴുന്നള്ളും ഇന്നെഴുന്നള്ളും
മണിതെന്നൽ ഇളം കയ്യാൽ ഓണവില്ലിൽ മീട്ടി
ഉല്ലാസ പുലരി തൻ രാഗമേകീ
ആദിതാളം തേടി വീണ്ടും പൊന്നോണ തിരു വരമ്പിൽ
മാവേലി മന്നനിന്നെഴുന്നള്ളും ഇന്നെഴുന്നള്ളും
മാരിവില്ലിൻ പീലിചൂടും വർഷമേഘം പോലും
ആടി രാവിൻ നീരാളം തെരുത്തു മെല്ലേ
മാരിവില്ലിൻ പീലിചൂടും വർഷമേഘം പോലും
ആടി രാവിൻ നീരാളം തെരുത്തു മെല്ലേ
മാമ്പൂ മണം വീശും കാക്കരക്കാവിൽ
മാമ്പൂ മണം വീശും കാക്കരക്കാവിൽ
പൂവിറുക്കാൻ നീയുണർന്നോ പൂത്തുമ്പീ എന്റേ പൂത്തുമ്പീ
മണിതെന്നൽ ഇളം കയ്യാൽ ഓണവില്ലിൽ മീട്ടി
ഉല്ലാസ പുലരി തൻ രാഗമേകീ
ആദിതാളം തേടി വീണ്ടും പൊന്നോണ തിരു വരമ്പിൽ
മാവേലി മന്നനിന്നെഴുന്നള്ളും ഇന്നെഴുന്നള്ളും
വെണ്ണിലാവിൻ ദളമുതിർന്നൊരു വെൺമണൽ പാടിൽ
ശീവോതി കൈതലോടും താരിളം തിരയായ്
വെണ്ണിലാവിൻ ദളമുതിർന്നൊരു വെൺമണൽ പാടിൽ
ശീവോതി കൈതലോടും താരിളം തിരയായ്
സ്വർഗ്ഗരാഗം മീട്ടി നിൽക്കും ഗ്രാമചേതനയിൽ
സ്വർഗ്ഗരാഗം മീട്ടി നിൽക്കും ഗ്രാമചേതനയിൽ
വിമലഭാവനയായ് നീ ആടിവാ തുമ്പീ
നീ ആടിവാ തുമ്പീ
മണിതെന്നൽ ഇളം കയ്യാൽ ഓണവില്ലിൽ മീട്ടി
ഉല്ലാസ പുലരി തൻ രാഗമേകീ
ആദിതാളം തേടി വീണ്ടും പൊന്നോണ തിരു വരമ്പിൽ
മാവേലി മന്നനിന്നെഴുന്നള്ളും ഇന്നെഴുന്നള്ളും

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar