Kishore Kumar Hits

Balabhaskar - Pathirakattu Veesi (From “Ninakkai”) şarkı sözleri

Sanatçı: Balabhaskar

albüm: Balabhaskar Hits


പാതിരാക്കാറ്റു വീശി, മഞ്ഞു വീണൂ
ജാലകവാതിലടച്ചോ നീ
ഓമൽ കിടക്ക വിരിച്ചാട്ടെ, സഖി
മണിയറദീപമണച്ചാട്ടേ
പാതിരാക്കാറ്റു വീശി, മഞ്ഞു വീണൂ
ജാലകവാതിലടച്ചോ നീ
ആ... ആ... ആ... ആ... ആ...
ചന്ദ്രികയെങ്ങിതാ ചാരെനിൽപ്പൂ
താരകളൊ ദൂരെ മാറിയെങ്ങോ
വാതില്പ്പഴുതിലൂടൊളി കണ്ണിട്ടവർ
നോക്കി രസിച്ചാലെന്തു ചെയ്യും
മാറോടു ചേർത്തു പുണർന്നാലല്ലാതെ
മാറിക്കിടന്നാലുറങ്ങാമോ
ഈ ഗന്ധമേൽക്കാതൊരു നാളെങ്കിലും
മാറിക്കിടന്നാലുറങ്ങാമോ
പാതിരാക്കാറ്റു വീശി, മഞ്ഞു വീണൂ
ജാലകവാതിലടച്ചോ നീ
ഓമൽ കിടക്ക വിരിച്ചാട്ടെ, സഖി
മണിയറദീപമണച്ചാട്ടേ

ഒരു നാളു പോയിട്ടൊരു മാത്ര പോലും
ആ മാറിൻ ചൂടു പകരാതുറങ്ങുവാൻ
ആ കരവല്ലി കൊതിയാണുറങ്ങുവാൻ
ആവില്ലെനിക്കെന്നറിഞ്ഞൂ കൂടേ
ചന്ദ്രികയാകിലും താരകളാകിലും
നോക്കി രസിച്ചു ചിരിച്ചോട്ടേ
സ്വർഗ്ഗീയമാമീ നിമിഷദലങ്ങളെ
ഇനി നമുക്കൊന്നായ് പങ്കു വെയ്ക്കാം
പാതിരാക്കാറ്റു വീശി, മഞ്ഞു വീണൂ
ജാലകവാതിലടച്ചോ നീ
ഓമൽ കിടക്ക വിരിച്ചാട്ടെ, സഖി
മണിയറദീപമണച്ചാട്ടേ
പാതിരാക്കാറ്റു വീശി, മഞ്ഞു വീണൂ
ജാലകവാതിലടച്ചോ നീ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar