ഈറൻ മിഴികളിലൂറും
ഒരു ചെറുതാരം മൊഴിയുകയോ
കാതിൽ നിശകളിലേതോ
ഇശലുകൾ മൂളും കൊലുസിവളോ
പകലിൻ മുകിൽ മെല്ലെ തല ചാഴ്കവേ
മാനം മിഴിചിമ്മും മൂവന്തിയിൽ
നീയും ഞാനും ഒരു ചെറുവഞ്ചിയിൽ
ഒഴുകും മുഹബത്തിൻ പുഴനീന്തിയോ
ഈറൻ മിഴികളിലൂറും
ഒരു ചെറുതാരം മൊഴിയുകയോ
കാതിൽ നിശകളിലേതോ
ഇശലുകൾ മൂളും കൊലുസിവളോ
കതകിന്റെ പിറകിൽ കസവിന്റ ഞൊറികൾ
വിരി നീക്കിയെറിയും മിഴിയമ്പുകൾ
കനവിന്റെ കടവിൽ നനവാർന്ന പടവിൽ
പിടയുന്ന പരലായ് ഞാൻ മാറവേ
മോഹമരം പെയ്യുന്ന പകലാകും മുമ്പേ
നീവരുമെങ്കിൽ രാവും പ്രഭാത്തൂകും മുന്നിൽ
നീലനിലാ പൂമാനം തിരി താഴ്ത്തും മുമ്പേ
ഇണച്ചേർന്നിരിക്കാനായി നീ പോരുകില്ലേ
ഞാൻ നിന്നെ ഓർത്തോർത്ത് ശീലിന്ന് മൂളി
ആശകൾക്കുള്ളിൽ ഇശൽ പെയ്തിറങ്ങി
നീയെന്റെ നെഞ്ചിന്റെ ചൂടെറ്റുവാങ്ങി
നിശ്വാസം പോലും നീയാ
ഈറൻ മിഴികളിലൂറും
ഒരു ചെറുതാരം മൊഴിയുകയോ
കാതിൽ നിശകളിലേതോ
ഇശലുകൾ മൂളും കൊലുസിവളോ
കുറിമാനമെഴുതും ഇരുനീലനയണം
ഒരുന്നൂറു വചനങ്ങൾ ഹൃദയംതൊടും
തെളിനീരായൊഴുകും തണുവാർന്നപ്രണയം
കയ്കുമ്പിളിൽ വാങ്ങി നുകരുമ്പോഴും
പേരിനിയും അറിയാത്തനോവിന്റെ മടിയിൽ
പാതിരയും പരിപൂർണപകലാവും മുന്നിൽ
നീ വരുമെന്ന്നൊരുമാത്രകരുതുന്ന കനവിൽ
പാർവണവുംമായാതെ നിലനിന്നുവെന്നിൽ
നീ വന്നിരുന്നെന്റെ പാട്ടിന്റെ ശ്രുധിയിൽ
പാടാത്ത പാട്ടിന്റെ പ്രിയമുള്ളവരിയിൽ
ദൂരെനിലാവുള്ള രാവിന്റെ ചെറുവിൽ
നീയെന്റെ നെഞ്ചിൽചാഴും
ഈറൻ മിഴികളിലൂറും
ഒരു ചെറുതാരം മൊഴിയുകയോ
കാതിൽ നിശകളിലേതോ
ഇശലുകൾ മൂളും കൊലുസിവളോ
Поcмотреть все песни артиста
Sanatçının diğer albümleri