ഖൽബിലെ കായലലകളിൽ കടവൊഴിഞ്ഞ ഇരവ് അതിൽ കറുത്ത വാവിലൊരുത്തി ഹൃദയ വഴി മറന്നുവോ മൊഴി മറന്നുവോ അകമേ ആഴ ചുഴികളിൽ അലയും തോണി തിരകളിൽ അവളൊരാളീ വഴി മറന്ന അഴിമുഖം ഇതോ ഇരുളണഞ്ഞതോ മായാ നിലാ മൗന മോഹങ്ങളേന്തി കാണാ കിനാ കായലോരങ്ങൾ നീന്തി നീ വന്നുവെങ്കിൽ ലാവിന്റെ വെട്ടം ഖൽബിൽ പടർന്നേനേ കണ്ണിൽ തെളിഞ്ഞേനേ ഖൽബിലെ കായലലകളിൽ കടവൊഴിഞ്ഞ ഇരവ് അതിൽ കറുത്ത വാവിലൊരുത്തി ഹൃദയ വഴി മറന്നുവോ മൊഴി മറന്നുവോ തുഴയെറിയും ഖൽബിൻ കായൽ കരയിൽ കുടിൽവെച്ച് ഒരുവൾക്കായ് കാണാ കോണിൽ ഓളും ഞാനും ലാവും രാവും മാത്രം ഒന്നിച്ചുറങ്ങുബോൾ കാറ്റും കോളും മാറും മോഹം പെയ്യും കായൽ തെളിനീരിൽ ഓളില്ലാതെ വന്നല്ലാതെ ഓളം തല്ലില്ല ഈ കായലിൽ തോണില്ലാതെ തുഴയില്ലാതെ താനേ നീന്തുന്ന നീർ കായലിൽ കണ്ണിൽ കനവ് എഴുതുന്നേ എൻ ഉള്ളിൽ നിറയുന്നേ നിറമേഴും ഇനിയെന്റേ ഇടനെഞ്ചിൽ തെളിയുന്നേ കണ്ണിൽ കനവ് എഴുതുന്നേ എൻ ഉള്ളിൽ നിറയുന്നേ നിറമേഴും ഇനിയെന്റേ ഇടനെഞ്ചിൽ തെളിയുന്നേ ഖൽബിലെ കായലലകളിൽ കടവൊഴിഞ്ഞ ഇരവ് അതിൽ കറുത്ത വാവിലൊരുത്തി ഹൃദയ വഴി മറന്നുവോ മൊഴി മറന്നുവോ അകമേ ആഴ ചുഴികളിൽ അലയും തോണി തിരകളിൽ അവളൊരാളീ വഴി മറന്ന അഴിമുഖം ഇതോ ഇരുളണഞ്ഞതോ മായാ നിലാ മൗന മോഹങ്ങളേന്തി കാണാ കിനാ കായലോരങ്ങൾ നീന്തി നീ വന്നുവെങ്കിൽ ലാവിന്റെ വെട്ടം ഖൽബിൽ പടർന്നേനേ കണ്ണിൽ തെളിഞ്ഞേനേ ഖൽബിലെ കായലലകളിൽ കടവൊഴിഞ്ഞ ഇരവ് അതിൽ കറുത്ത വാവിലൊരുത്തി ഹൃദയ വഴി മറന്നുവോ മൊഴി മറന്നുവോ