അഞ്ചന മിഴിയാണോ നിൻ മൊഞ്ചോളിയതിലാണോ ഈ നെഞ്ചിലെ ജാലക ചില്ലയിലെ കിളി കൊഞ്ചല് നീയാണോ നീ കൊന്ന നിലാപൂവോ കുറുകുന്ന കിനാപ്രാവോ ഞാൻ എന്നിലെ എന്നെ മറന്നത് നിന്നെ കണ്ടത് മുതലാണോ മിഴികളിൽ മായാജാലങ്ങൾ മൊഴികളിൽ തീരാ മോഹങ്ങൾ വരികളിൽ നിന്നെ തേടും ഈണം നൽകും മൂളും ഗാനങ്ങൾ കൊഞ്ചും നിറമൊഞ്ചും മലരഞ്ചും ചിരിമൊഴികളിൽ നുള്ളും കുളിരുള്ളിൽ ഇളം മഞ്ഞിൻ കളം നിറയവെ കൊഞ്ചും നിറമൊഞ്ചും മലരഞ്ചും ചിരിമൊഴികളിൽ നുള്ളും കുളിരുള്ളിൽ ഇളം മഞ്ഞിൻ കളം നിറയവെ അഞ്ചന മിഴിയാണോ നിൻ മൊഞ്ചോളിയതിലാണോ ഈ നെഞ്ചിലെ ജാലക ചില്ലയിലെ കിളി കൊഞ്ചല് നീയാണോ ഏതോ തീരത്താരോ രാവോളം സ്വപ്നം തേടും തോരാതുള്ളിൽ തൂകാൻ തൂമഞ്ഞിൻ സ്നേഹ തൂവൽ ഓരോ രാവും ചൂടും നിന്നോമൽ കനവിൽ മൂടും കാണാകനവിൻ കൊമ്പിൽ നീ ഊഞ്ഞാലിട്ടൊന്നാടും വീണുതിർന്ന വരികളിലെ മൊഴി നീയാണോ വേനലുള്ളിൽ പെയ്തൊഴിയെ അത് നീയാണോ കണിമലർ പൂക്കുന്നോരെൻ പുലരൊളി നീ തന്നെയൊ അണിവിരൽ തുമ്പുള്ളിൽ നീ തൊടുകുറിയണിഞ്ഞില്ലയോ കണിമലർ പൂക്കുന്നോരെൻ പുലരൊളി നീ തന്നെയൊ അണിവിരൽ തുമ്പുള്ളിൽ നീ തൊടുകുറിയണിഞ്ഞില്ലയോ കൊഞ്ചും നിറമൊഞ്ചും മലരഞ്ചും ചിരിമൊഴികളിൽ നുള്ളും കുളിരുള്ളിൽ ഇളം മഞ്ഞിൻ കളം നിറയവെ കൊഞ്ചും നിറമൊഞ്ചും മലരഞ്ചും ചിരിമൊഴികളിൽ നുള്ളും കുളിരുള്ളിൽ ഇളം മഞ്ഞിൻ കളം നിറയവെ അഞ്ചന മിഴിയാണോ നിൻ മൊഞ്ചോളിയതിലാണോ ഈ നെഞ്ചിലെ ജാലക ചില്ലയിലെ കിളി കൊഞ്ചല് നീയാണോ മിഴികളിൽ മായാജാലങ്ങൾ മൊഴികളിൽ തീരാ മോഹങ്ങൾ വരികളിൽ നിന്നെ തേടും ഈണം നൽകും മൂളും ഗാനങ്ങൾ