പാതി നീയല്ലാതെ നീ എന്നിലില്ലാതെ ഞാനെന്തിനെന്നേ തിരഞ്ഞീടണം നിൻ ഓർമ വല്ലാതെ നോവുമ്പോഴല്ലാതെ ഞാനെന്തിനെന്നേ മറന്നീടണം തുറന്നിട്ട ജാലക ചില്ലയൊന്നിൽ നീ ചിറകാട്ടി പറന്നിരിന്നു നീ മറന്നു പറന്നകന്നു ഞാൻ മാത്രമാ ചില്ലയിൽ തുടർന്നു ആരു നീ അറിയില്ലാർക്കു നീ വാതിൽ പാതിയിൽ ചാരുന്നുവോ പാതിരാ കനവിൻ പായയിൽ നിറ നീർ ചോല ഞാൻ നീന്തുന്നതോ പകൽ പോലെ മുകിൽ മേലേ ഇനിയും തല ചായ്ക്കും സ്വപ്നങ്ങളേ അറിയില്ലേ ഇന്നെന്റെ ആർക്കും അറിയാത്ത ദുഖങ്ങളേ ഇരുൾ വീണ ഇടനാഴിയിൽ ഇന്നും നീയുണ്ട് മറുപാതിയിൽ തീരവും തിരയും താരവും തമ്മിൽ കാണുന്ന യാമങ്ങളിൽ താരിളം തണുവോൽ തെന്നലിൻ കൈകൾ താഴിട്ടു പൂട്ടുന്നു നീ സഖി നിന്നേ സ്വയമുള്ളിൽ മെല്ലേ പരതുന്ന പകലന്തിയോ അതിലെന്നും ഞാൻ എന്നേ താനേ തിരയുബോൾ ഇരുളേന്തിയോ അഴിവീണ മിഴിവാതിലിൽ നിന്നെ തിരയുന്നു മറുപാതിയിൽ പാതി നീയല്ലാതെ നീ എന്നിലില്ലാതെ ഞാനെന്തിനെന്നേ തിരഞ്ഞീടണം നിൻ ഓർമ വല്ലാതെ നോവുമ്പോഴല്ലാതെ ഞാനെന്തിനെന്നേ മറന്നീടണം തുറന്നിട്ട ജാലക ചില്ലയൊന്നിൽ നീ ചിറകാട്ടി പറന്നിരിന്നു നീ മറന്നു പറന്നകന്നു ഞാൻ മാത്രമാ ചില്ലയിൽ തുടർന്നു