മാരൻ മറുകിൽ ചോരും മധുരം നീയേ നീയേ നീയേ മാറിൽ കുളിരായ് മൂടും ഉയിരിൻ തീയേ തീയേ തീയേ ആ ആ അലകളിൽ അവളുടെ മനമെഴുതാം ആ ആ തൊടികളിൽ അവളുടെ അകമറിയാം കാറ്റിൽ അവൾ ശ്വാസം വീശും കിനാ ജാലം ദൂരെ തുറന്നാരോ വാനിൽ അവൾ ചായും മേഘം വെയിൽ കായും നേരം വരും ഞാനും ഇവനെന്റെ നെഞ്ചിൽ കുറുകുന്ന പോലെ ഇനിയാരുമെന്നുള്ളിൽ ഇല്ലേ പറയാതെയെന്നിൽ മഴ പെയ്ത പോലെ നനയുന്ന പൂമുല്ലയായെ മുനയുള്ള നോക്കിൽ വഴുതുന്ന വാക്കിൽ അറിയാതെ വീഴുന്ന പോലെ തിരയുന്നൊരുള്ളിൽ തളിരുന്നു മെല്ലെ പതിവായ് പിന്നാലെ പോവേ ആ ആ അവളുടെ മിഴിയിലെ മൊഴിയറിയാം ആ ആ കനവിലും അവളുടെ വഴി തിരയാം കാറ്റിൽ അവൾ ശ്വാസം വീശും വരം തേടി ദൂരെ നിലാ താരം വാനിൽ അവൾ ചായും തീരം നിറം ചൂടും നേരം തൊടും ഞാനും