പയ്യെ വീശും കാറ്റിൽ കുഞ്ഞോളങ്ങൾ കൊഞ്ചും പോലെ കണ്ണേ കണ്ടാൽ നിന്നെ മിണ്ടീടുന്നേ നെഞ്ചം താനേ മനസ്സുകളാൽ നാം പോകും ദൂരം ഇതുവരെയും ഞാൻ കാണാദൂരം ♪ പതിവുകളായെന്നും പ്രഭാതങ്ങൾ നിൻ ചുവടുകളേ തുടരും നേരവും ചെറിയൊരു കൈതലോടൽ പോലവേ നടന്നു നീങ്ങുന്നു നീയും പുതുമകളായ് മുന്നിൽ തെളിഞ്ഞീടുമീ വഴികളിലായ് നീ പോയീടിലും നിഴലുകളായ് നടന്നു ചേർന്നിടും ഒരേ തണൽ താഴെ നാം മനസ്സുകളാൽ നാം പോകും ദൂരം ഇതുവരെയും ഞാൻ കാണാദൂരം