Kishore Kumar Hits

San Jaimt - Johnny - Malayalam Version şarkı sözleri

Sanatçı: San Jaimt

albüm: Munvidhi


അലയുന്ന ഓർമയിൽ ഇടറുന്ന ജീവനാം
അണയാത്ത തിരുനാളമാകും Johnny യുടെ യാത്ര
സ്വപ് നങ്ങൾ പ്രതീക്ഷകൾ നിറഞ്ഞ പാത
മഞ്ഞായ് പെയ്ത മേഘപാളികൾക്കിടയിൽ നിന്നൊരു മാലാഖ
സ്നേഹാദ്ര ഗീതവുമായി അരികിൽ അണഞ്ഞ കാലം
തണുത്തുറഞ്ഞ പാതകൾക്ക് കുളിരായി ആ പാത ചുംബനം
അച്ഛൻ ആവാൻ പോവുന്നു അവൻ ഒരുപാട് സന്തോഷിച്ചിരുന്നു
സ്വപ് നങ്ങൾ കൊണ്ട് കോട്ട പണിതിരുന്നു
അവന്റെ പത് നി ഒൻപതു മാസം ഗര്ഭണി
പ്രസവ വേതന അവൾ വെള്ളം പുറംതള്ളി
അവളെ ചേർത്തു വെച്ച് ആശുപത്രിയിലേക്ക് അവന്റെ പാച്ചിൽ
കൈകാൽ വിറച്ചുവെങ്കിലും തളരാതെ നെടുംതൂണായി നിന്നു
ഉലയുന്ന പടവും ഇരുമ്പുന്ന കടലും
പായുന്ന കാറ്റും പെയ്യുന്ന മഴയും
ഉലക്കാത്ത ദൃഢമായ മനസുമായി പാറി
ഇടിവെട്ടി പെയ്തൊരു മഴയുടെ താളത്തിൽ
കീറി കരഞ്ഞ്പിറവി എടുത്തു ഒരു ഓമന പുത്രൻ
ഒരിക്കലും മറക്കില്ല johnny ആ രാത്രി
പെയ്താല്മ തീരത്തായെൻ മേലെ
നിൻ ആദ്യ രാഗം
നിൻ ആദ്യ താളം
ചെറു പുഞ്ചിരി പകരും ആദ്ര ഹാസ്യം
ഈ കാതിൽ കേൾപ്പു
ഇന്നകളെ ദൂരെ
വിരിവാർന്ന മാറിൽ ചാരി
വിറയാർന്ന കൈകൾ തേങ്ങി
നിൻ മടിയിൽ ചായും കാലം എങ്ങോ
വിരിവാർന്ന മാറിൽ ചാരി
വിറയാർന്ന കൈകൾ തേങ്ങി
നിൻ മടിയിൽ ചായും കാലം എങ്ങോ
വിയർത്ത് തുടിച്ചും വെട്ടി പിടിച്ചും
കോടി പറിച്ചും കരിഞ്ഞമർന്നും
സ്വയം മറന്നവൻ സ്നേഹിച്ചിരുന്നു
ചിരി കളികൾ നിറഞ്ഞ ഒരു കുഞ്ഞു കുടുംബം
അതായിരുന്നു അവന്റെ സ്വർഗം
ഒരു ദിനം കോലായിൽ കളിയില്ല ചിരിയില്ല
നിശബ്ദമായി തല താഴ്ത്തി ചെകയുന്ന താളുകൾ
പരിഹാസ നോവിന്റെ ഈർഷ്യത നേരം കലങ്ങിയ കണങ്ങളെ
ഒപ്പി അവൻ നിന്ന് മകനെ നെഞ്ചോടു ചേർത്ത് പുണർന്നവൻ
ചൊല്ലി പോരാട്ട വീരന് കൊള്ളില്ല ഭാവം ഒട്ടും നിന്നിൽ
ഉരുളുന്ന ലോകത്തിന് അതിരിനാൽ
അവൻ കെട്ടി പെടുത്തു അവന്റെ സ്വന്തം രാജ്യം
എന്നാൽ കൊടുങ്കാറ്റ് വീശും പോലെ നിലച്ചു അവന്റെ ലോകം
അർബുദം എന്ന മഹാ വ്യക്തിയോട് മല്ലിടും
ഭീകര ശബ്ദ മാം മിന്നലിന് എരച്ചിലിൽ
കാർന്നു കാർന്നു തുരന്നെടുതു നേർപാതിയെ
പാതയോരം തീരുവോളം താങ്ങി ആ കരങ്ങളും
കുഴിമാടം എത്തുവോളം തേങ്ങി ആ കണങ്ങളും
പെയ്താല്മ തീരത്തായെൻ മേലെ
നിൻ ആദ്യ രാഗം
നിൻ ആദ്യ താളം
ചെറു പുഞ്ചിരി പകരും ആദ്ര ഹാസ്യം
ഈ കാതിൽ കേൾപ്പു
ഇന്നകലെ ദൂരെ
വിരിവാർന്ന മാറിൽ ചാരി
വിറയാർന്ന കൈകൾ തേങ്ങി
നിൻ മടിയിൽ ചായും കാലം എങ്ങോ
വിരിവാർന്ന മാറിൽ ചാരി
വിറയാർന്ന കൈകൾ തേങ്ങി
നിൻ മടിയിൽ ചായും കാലം എങ്ങോ
കൊഴിഞ്ഞു വീഴുന്ന ഇലകളെ പോലെ ഓർമകളിൽ
ഏകാകിയായി കഴിഞ്ഞു കൂടുന്നു അവന്റെ വാർദ്ധക്യകാലം
അപ്പൂപ്പൻ വിളിയുമായി അരികത്തണയുമാ
കുഞ്ഞിക്കരങ്ങളെയും കൈ കോർത്ത് അവൻ മെല്ലെ
പാടി ഇറങ്ങണ നേരത്തു johnnyതൻ ഉള്ളിൽ
ശാന്തമായി മന്ത്രിച്ചു നോക്കത്താ ദൂരത്തു
നിന്നുടെ എൻ ചാരെ എങ്കിലും നിന്നിഷ്ടം പോലെ നിവൃത്തികെ
തിരികെ വരും കാത്തിരുന്നു ഈ അച്ഛൻ
ത്ലാമഴ തുള്ളികൾ താളത്തിൽ വീശുമ്പോൾ
കാക്കുന്നു കോലായിൽ കോലമാം വൃദ്ധൻ
ആണ്ട് എണ്ണി തീരുമാ
ഓർമ്മകണക്ക് മാഞ്ഞു തുടങ്ങി മറഞ്ഞു തുടങ്ങി
കണ്ണുകൾ ഷൈനത്തിന് മുന്പായി തേടി പിടഞ്ഞു
അകന്നൊരാ കണ്ണിയെ ആ രാവിൽ പടുദൂരം താണ്ടി
അനഞ്ഞവൻ കണ്ടതോ
പടിവാതിൽ പൂട്ടി നിദ്രയിലാണ്ടൊരു കാലത്തിന് കാത്തിരിപ്പാകുമാം
തെളിഞ്ഞൊരാമായതാ പുഞ്ചിരി മാത്രം
കെട്ടി പുണർന്നവൻ മിഴി നീരാൽ ചൊല്ലി
ഇനി ഉള്ള കാലം ഞാൻ കൂട്ടിനുണ്ടാകും
പുഞ്ചിരിയോടെ മറുവാക്ക് ചൊല്ലി
കണ്ണടയുവോളം നീ കൂടെയുണ്ടാകണം
കുഴിമാടത്തോളം നീ നെഞ്ചിലേറ്റണം
പകരമായി നൽകിടാം വറ്റാത്ത സ്നേഹം
പകരമായി നൽകിടാം വറ്റാത്ത സ്നേഹം
തോരാതെ പെയ്തു മേഘം മിഴിനീർ
ഈ മണ്ണിൻ നെഞ്ചിൽ ഓർമകളുടെ നോവൽ
എൻ കൈകൾ കോർത്ത് മെല്ലെ മെല്ലെ
നീ ചേർന്ന് നിൽപ്പൂ ചേർ്ചേലയോടെ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar