Madhuvanthi Narayan - Youvanam şarkı sözleri
Sanatçı:
Madhuvanthi Narayan
albüm: Youvanam (From "Pennaal")
മാരിവിൽ പൂത്തേ നിന്നാലെ
കാത്തിതാ വച്ചേ കണ്ണാലെ
താലോലം ചാഞ്ചാടും രാക്കിളി ചില്ലമേൽ
പയ്യാരം പായുന്നു നീർമുത്തുകൾ
മാരിവിൽ പൂത്തേ നിന്നാലെ(താരിര താരിര താരിര താരിര)
കാത്തിതാ വച്ചേ കണ്ണാലെ(താരിര താരിര താരിര താരിര)
♪
താനേ മായും പാഴ്നിലാവിൻ കനവിൽ ഞാനോ മൂകമായ്
നിന്നിൽ നിന്നു നിന്നിലേക്കൊഴുകി വരും ഓർമകൾ
കണ്ണിതിൽ മിന്നുമീ ആർദ്രമാം താരകൾ
ഒരു മൺചിരാതിൽ വിരിയുമീ സന്ധ്യകൾ
ഇന്നോളം നാം കണ്ട പൊൻവസന്തം
മാരിവിൽ പൂത്തേ നിന്നാലെ(താരിര താരിര താരിര താരിര)
കാത്തിതാ വച്ചേ കണ്ണാലെ(താരിര താരിര താരിര താരിര)
♪
താനേ പൂക്കും മോഹജാലനിറവിൽ നീയോ വന്നിതാ
കാതിൽ നീ മൂളിയ കാട്ടുകുയിൽ നാദവും
നാവിതിൽ ചേരുമീ തേൻമലർ തുള്ളിയും
മഴചിന്തു പാടിയ വഴികളിലൂടെ നാം
നിറമോലും രണ്ടിണശലഭങ്ങളായ്
മാരിവിൽ പൂത്തേ നിന്നാലെ
കാത്തിതാ വച്ചേ കണ്ണാലെ
താലോലം ചാഞ്ചാടും രാക്കിളി ചില്ലമേൽ
പയ്യാരം പായുന്നു നീർമുത്തുകൾ
മാരിവിൽ പൂത്തേ നിന്നാലെ(താരിര താരിര താരിര താരിര)
കാത്തിതാ വച്ചേ കണ്ണാലെ(താരിര താരിര താരിര താരിര)
Поcмотреть все песни артиста
Sanatçının diğer albümleri