Kishore Kumar Hits

Umbayee - Mavukal Puthu şarkı sözleri

Sanatçı: Umbayee

albüm: Selected Ghazals By Umbayee, Vol. 3


ആ ആ ആ ആ

മാവുകൾ പൂത്തു മണം ചുരത്തുന്നൊരു
രാവിൽ പുരാതനമീപുരിയിൽ
വാസനത്തൈലമെരിഞ്ഞു കത്തും
ദീപരാശി തിളക്കുമീ അങ്കണത്തിൽ
കാത്തിരിക്കുന്നുവോ
നർത്തകീ...
നർത്തകീ...
കാത്തിരിക്കുന്നുവോ
നർത്തകീയെൻഗസൽ കേൾക്കുവാൻ
നീയും നിൻ കാൽച്ചിലമ്പും
മാവുകൾ പൂത്തു മണം ചുരത്തുന്നൊരു
രാവിൽ പുരാതനമീപുരിയിൽ

അന്തഃപ്പുരത്തിന്നലങ്കാരമായ് പോറ്റും
സ്വർണ്ണമത്സ്യം പോലാ പെൺ കിടാവേ
മുന്തിരിച്ചാറും നിൻ സൗന്ദര്യവും
നുകർന്നന്തിരത്തിൽ പാദുഷായിരിക്കെ

അന്തഃപ്പുരത്തിന്നലങ്കാരമായ് പോറ്റും
സ്വർണ്ണമത്സ്യം പോലാ പെൺ കിടാവേ
മുന്തിരിച്ചാറും നിൻ സൗന്ദര്യവും
നുകർന്നന്തിരത്തിൽ പാദുഷായിരിക്കെ
കണ്മുനയാൽ സഖി മറ്റാരും കാണാതേ...
കണ്മുനയാൽ സഖീ മറ്റാരും കാണാതേ...
എന്നേത്തിരയുന്നതെന്തിനു നീ
ഒളികണ്ണാലുഴിയുന്നതെന്തിനു നീ...
മാവുകൾ പൂത്തു മണം ചുരത്തുന്നൊരു
രാവിൽ പുരാതനമീപുരിയിൽ

സ്വീകരിക്കൂ നീ പ്രണയസുഗന്ധികൾ
ഈ ഗസൽ പൂവുകൾ സ്വീകരിക്കൂ
ഇന്നതിൻ തീക്ഷ്ണ സുഗന്ധ ലഹരിയിൽ
നിന്നെമറന്നൊന്നു നൃത്തമാടൂ

സ്വീകരിക്കൂ നീ പ്രണയസുഗന്ധികൾ
ഈ ഗസൽ പൂവുകൾ സ്വീകരിക്കൂ
ഇന്നതിൻ തീക്ഷ്ണ സുഗന്ധ ലഹരിയിൽ
നിന്നെമറന്നൊന്നു നൃത്തമാടൂ
എൻ സ്വരധാരയും നിൻ പദതാളവും...
സ ഗ മ ധ മ ഗ സ ഗ
ഗ മ ധ നി ധ മ ഗ മ
മ ധ നി സ നി സ മ ധ
സ നി സ ഗ മ ഗ സ നി ധ സ നി ധ
സ നി ധ മ നി ധ മ ഗ
ഗ മ ഗ സ നി സ ഗ മ ധ നി സ
നി സ ഗ മ ധ നി സ
ഗ മ ധ നി സ
ഗ മ ധ നി സ
ഗ മ ധ നി സ
നിൻ സ്വരധാരയും നിൻ പദതാളവും
ഒന്നിച്ചിണങ്ങുന്ന ലാസ്യലയം
ഇതെന്തൊരപൂർവ്വമാം ലാസ്യലയം
മാവുകൾ പൂത്തു മണം ചുരത്തുന്നൊരു
രാവിൽ പുരാതനമീപുരിയിൽ
വാസനത്തൈലമെരിഞ്ഞു കത്തും
ദീപരാശി തിളക്കുമീ അങ്കണത്തിൽ
കാത്തിരിക്കുന്നുവോ
നർത്തകീയെൻഗസൽ കേൾക്കുവാൻ
നീയും നിൻ കാൽച്ചിലമ്പും
മാവുകൾ പൂത്തു മണം ചുരത്തുന്നൊരു
രാവിൽ പുരാതനമീപുരിയിൽ
ആ...

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar