അരികിലില്ലെങ്കിലും...
അരികിലില്ലെങ്കിലും അറിയുന്നു ഞാന്...
നിൻ്റെ കരലാളനത്തിൻ്റെ മധുരസ്പര്ശം...
അരികിലില്ലെങ്കിലും അറിയുന്നു ഞാന്...
നിൻ്റെ കരലാളനത്തിൻ്റെ മധുരസ്പര്ശം...
അകലയാണെങ്കിലും കേള്ക്കുന്നു ഞാന്...
നിൻ്റെ ദിവ്യാനുരാഗത്തിന് ഹൃദയസ്പന്ദം
അകലയാണെങ്കിലും കേള്ക്കുന്നു ഞാന്...
നിൻ്റെ ദിവ്യാനുരാഗത്തിന് ഹൃദയസ്പന്ദം
ഇനിയെന്നും... ഇനിയെന്നുമെന്നും നിന്
കരലാളനത്തിൻ്റെ മധുര സ്പര്ശം...
അരികിലില്ലെങ്കിലും അറിയുന്നു ഞാന്...
♪
എവിടെയാണെങ്കിലും ഓര്ക്കുന്നു ഞാനെന്നും
പ്രണയാര്ദ്രസുന്ദരമാദിവസം
എവിടെയാണെങ്കിലും ഓര്ക്കുന്നു ഞാനെന്നും
പ്രണയാര്ദ്രസുന്ദരമാദിവസം
ഞാനും നീയും നമ്മുടെ സ്വപ്നവും
തമ്മിലലിഞ്ഞൊരു നിറനിമിഷം
ഹൃദയങ്ങൾ പങ്കിട്ട ശുഭമുഹൂര്ത്തം...
അരികിലില്ലെങ്കിലും അറിയുന്നു ഞാന്...
നിൻ്റെ കരലാളനത്തിൻ്റെ മധുരസ്പര്ശം...
♪
ഇനി വരില്ലെങ്കിലും കാണുന്നു ഞാന്...
നിൻ്റെ തൂമന്ദഹാസത്തിന് രാഗഭാവം
ഇനി വരില്ലെങ്കിലും കാണുന്നു ഞാന്...
നിൻ്റെ തൂമന്ദഹാസത്തിന് രാഗഭാവം
തൊട്ടും തൊടാതെയും എന്നുമെന്നില്
പ്രേമഗന്ധം ചൊരിയും ലോലഭാവം
മകരന്ദം നിറയ്ക്കും വസന്തഭാവം...
അരികിലില്ലെങ്കിലും അറിയുന്നു ഞാന്...
നിൻ്റെ കരലാളനത്തിൻ്റെ മധുരസ്പര്ശം...
അകലയാണെങ്കിലും കേള്ക്കുന്നു ഞാന്...
നിൻ്റെ ദിവ്യാനുരാഗത്തിന് ഹൃദയസ്പന്ദം
ഇനിയെന്നും... ഇനിയെന്നുമെന്നും നിന്
കരലാളനത്തിൻ്റെ മധുര സ്പര്ശം...
അരികിലില്ലെങ്കിലും അറിയുന്നു ഞാന്...
Поcмотреть все песни артиста
Sanatçının diğer albümleri