ദൂരേ വഴികളിൽ
ചിതയെരിയുമിടറിയ ചുവടുകൾ
വിധിയെഴുതും അരുണ സൂര്യനും
വിട പറയുമിനിയൊരു പകലിലും
ഇരുളൊഴുകും
ദൂരേ വഴികളിൽ
ചിതയെരിയുമിടറിയ ചുവടുകൾ
വിധിയെഴുതും അരുണ സൂര്യനും
വിട പറയുമിനിയൊരു പകലിലും
ഇരുളൊഴുകും
കാതങ്ങളായി നീളുമീ രാത്രിയിൽ
പുതിയ തീരങ്ങളേ തേടിയീ യാത്രയായി
ചിറകുമായി ദൂരെയോ, കനവുകൾ തിരയവേ
നിഴലുകൾ നോവുമായി,വഴികളിൽ ഓടവേ
ചെങ്കനൽ മിന്നിയോ.
നെഞ്ചകം പൊള്ളിയോ
കഥയിനി തുടരുമോ
(ദൂരെ വഴികളിൽ
ചിതയെരിയുമിടറിയ ചുവടുകൾ
വിധിയെഴുതും അരുണ സൂര്യനും
വിട പറയുമിനിയൊരു പകലിലും ഇരുളൊഴുകും)
(കാലത്തിൻറെ കാൽപ്പാട്
വരം തേടുന്നൂ.)
കാലത്തിൻറെ കാൽപ്പാടുകൾ പിന്നെയും
തേടിപ്പോരുമോ ദൂരെയാണെങ്കിലും
ഏതോ പൊൻ വെയിൽ പക്ഷി പാടുന്നുവോ
തീരത്തെ തണൽ പൂമരം കണ്ടുവോ
മിന്നും റാന്തലാവുന്ന കണ്ണോ കാവലായി
എങ്ങോ മാഞ്ഞു പോകുന്നു തെന്നൽ നോവുമായി
(ദൂരേ വഴികളിൽ ഇടറിയ ചുവടുകൾ
അരുണ സൂര്യനും ഇനിയൊരു പകലിലും)
കാതങ്ങളായി നീളുമീ രാത്രിയിൽ
പുതിയ തീരങ്ങളേ തേടിയീ യാത്രയായി
ചിറകുമായി ദൂരെയോ, കനവുകൾ തിരയവേ
നിഴലുകൾ നോവുമായി, വഴികളിൽ ഓടവേ
ചെങ്കനൽ മിന്നിയോ.
നെഞ്ചകം പൊള്ളിയോ
കഥയിനി തുടരുമോ
Поcмотреть все песни артиста
Sanatçının diğer albümleri