മേഘം പൂത്തു തുടങ്ങീ മോഹം പെയ്തു തുടങ്ങീ മേദിനീ കേട്ടു നെഞ്ചിൽ പുതിയൊരു താളം മേഘം പൂത്തു തുടങ്ങീ മോഹം പെയ്തു തുടങ്ങീ മേദിനീ കേട്ടു നെഞ്ചിൽ പുതിയൊരു താളം ആരാരെ ആദ്യമുണർത്തീ ആരാരുടെ നോവു പകർത്തീ ആരാരെ ആദ്യമുണർത്തീ ആരാരുടെ നോവു പകർത്തീ ആരാരുടെ ചിറകിലൊതുങ്ങീ അറിയില്ലല്ലോ അറിയില്ലല്ലോ അറിയില്ലല്ലോ മേഘം പൂത്തു തുടങ്ങീ മോഹം പെയ്തു തുടങ്ങീ മേദിനീ കേട്ടു നെഞ്ചിൽ പുതിയൊരു താളം എരി വേനൽ ചൂടിന്റെ കഥയാകെ മറന്നൂ ഒരു ധന്യ ബിന്ദുവിൽ കാലമലിഞ്ഞൂ എരി വേനൽ ചൂടിന്റെ കഥയാകെ മറന്നൂ ഒരു ധന്യ ബിന്ദുവിൽ കാലമലിഞ്ഞൂ പുതുമണ്ണിൻ സ്വപ്നം പുൽക്കൊടികളായുണരും അവ പിന്നെ പൂക്കളങ്ങളാകും വളർന്നേറും വനമാകും വളർന്നേറും വനമാകും മേഘം പൂത്തു തുടങ്ങീ മോഹം പെയ്തു തുടങ്ങീ മേദിനീ കേട്ടു നെഞ്ചിൽ പുതിയൊരു താളം അലകടൽ തിര വർഷ മദം കൊണ്ടു വളർന്നും അടിത്തട്ടിൽ പവിഴങ്ങൾ വിങ്ങി വിളഞ്ഞൂ അലകടൽ തിര വർഷ മദം കൊണ്ടു വളർന്നും അടിത്തട്ടിൽ പവിഴങ്ങൾ വിങ്ങി വിളഞ്ഞൂ പരിരംഭണത്തിന്റെ രതിഭാവമെന്നും പകരുമീ സാഗരത്തിൻ ഗാനം നിത്യ ഗാനം മർത്യ ദാഹം നിത്യ ഗാനം മർത്യ ദാഹം മേഘം പൂത്തു തുടങ്ങീ മോഹം പെയ്തു തുടങ്ങീ മേദിനീ കേട്ടു നെഞ്ചിൽ പുതിയൊരു താളം ആരാരെ ആദ്യമുണർത്തീ ആരാരുടെ നോവു പകർത്തീ ആരാരുടെ ചിറകിലൊതുങ്ങീ അറിയില്ലല്ലോ അറിയില്ലല്ലോ അറിയില്ലല്ലോ മേഘം പൂത്തു തുടങ്ങീ മോഹം പെയ്തു തുടങ്ങീ മേദിനീ കേട്ടു നെഞ്ചിൽ പുതിയൊരു താളം