പാടുക സൈഗാൾ പാടൂ
പാടുക സൈഗാൾ പാടൂ
നിൻ രാജകുമാരിയെ പാടി പാടി ഉറക്കൂ
പാടി പാടി ഉറക്കൂ
സ്വപ്നനഗരിയിലെ പുഷ്പശയ്യയിൽ നിന്നാ
സ്വപ്നനഗരിയിലെ പുഷ്പശയ്യയിൽ നിന്നാ
മുഗ്ധ സൗന്ദര്യത്തെ ഉണർത്തരുതേ
ആരും ഉണർത്തരുതേ
പാടുക സൈഗാൾ പാടൂ
പാടുക സൈഗാൾ പാടൂ
♪
ആയിരത്തൊന്നു രാവിൽ നീളും കഥകൾ പോലെ
ഗായകാ നിർത്തരുതേ
നിൻ ഗാനം
നിൻ ഗാനം...
♪
ആയിരത്തൊന്നു രാവിൽ നീളും കഥകൾ പോലെ
ഗായകാ നിർത്തരുതേ
നിൻ ഗാനം
നിൻ മന്ത്ര മധുര വിഷാദ സ്വരങ്ങൾ
നിൻ മന്ത്ര മധുര വിഷാദ സ്വരങ്ങൾ
പ്രാണ തന്ത്രികളേറ്റുവാങ്ങും സാന്ത്വനങ്ങൾ
പാടുക സൈഗാൾ പാടൂ
നിൻ രാജകുമാരിയെ പാടി പാടി ഉറക്കൂ
പാടി പാടി ഉറക്കൂ
പാടുക സൈഗാൾ പാടൂ...
♪
സ്നേഹസംഗമങ്ങൾ തൻ
രോമഹർഷങ്ങൾ തമ്മിൽ
വേർപെടും ആത്മാക്കൾ
തൻ വേദനകൾ...
വേദനകൾ...
♪
സ്നേഹസംഗമങ്ങൾ തൻ
രോമഹർഷങ്ങൾ തമ്മിൽ
വേർപെടും ആത്മാക്കൾ
തൻ വേദനകൾ...
ജീവശാഖിയിൽ ഋതുഭേദങ്ങളുണർത്തി
ജീവശാഖിയിൽ ഋതുഭേദങ്ങളുണർത്തി
നീയതിൽ പാടൂ പാടൂ രാക്കുയിലേ
പാടുക സൈഗാൾ പാടൂ
നിൻ രാജകുമാരിയെ പാടി പാടി ഉറക്കൂ
പാടി പാടി ഉറക്കൂ
സ്വപ്നനഗരിയിലെ പുഷ്പശയ്യയിൽ നിന്നാ
സ്വപ്നനഗരിയിലെ പുഷ്പശയ്യയിൽ നിന്നാ
മുഗ്ധ സൗന്ദര്യത്തെ ഉണർത്തരുതേ
ആരും ഉണർത്തരുതേ...
പാടുക സൈഗാൾ പാടൂ...
പാടുക സൈഗാൾ പാടൂ...
Поcмотреть все песни артиста
Sanatçının diğer albümleri