തരരത്തര മൂളണ കാറ്റിന് കൂട്ടായ് തമ്പുരു മീട്ടാം
കുറി നോക്കണ പൈങ്കിളി ചൊല്ലണതെന്താണെന്നതു കേൾക്കാം
കുളിരാടണ താഴ്വര വാങ്ങിയൊരമ്പിളി വീടു പണിഞ്ഞീടാം
ചെറു താമര നൂലിഴ കൊണ്ടിടനെഞ്ചുകൾ തമ്മിലിണക്കീടാം
നീളേ കനകം പൂക്കണ കാലം വരണുണ്ടേ
വെയിലിൽ പവിഴം പെയ്യണ കാലം വരണുണ്ടേ
തരരത്തര മൂളണ കാറ്റിന് കൂട്ടായ് തമ്പുരു മീട്ടാം
കുറി നോക്കണ പൈങ്കിളി ചൊല്ലണതെന്താണെന്നതു കേൾക്കാം
♪
പൂങ്കൊലുസ്സും കെട്ടിവരും നീരാറിൻ തേൻ തിരയായ്
ചില്ലകളിൽ മുത്തമിടും മഞ്ചാടിത്തൂമഴയായ്
ഓരോ ഞൊടി തോറും ഇന്നെന്നെ തേടണതാരോ
ഏറെ പ്രിയമോടെ വന്നെന്നിൽ ചേരണതാരോ
മണ്ണിൻ മുഖപടവും നീക്കി പുലരികളിൽ
പൂക്കും മലരുകളിൽ ഞാനീ കഥയെഴുതാം
തരതത്തര മൂളണ കാറ്റിന് കൂട്ടായ് തമ്പുരു മീട്ടാം
കുറി നോക്കണ പൈങ്കിളി ചൊല്ലണതെന്താണെന്നത് കേൾക്കാം
♪
അങ്ങകലെ വിണ്ണരികെ വൈകാശിക്കുന്നുവഴി
രാവുകളിൽ ഊറിവരും ആകാശ പാലരുവി
തെല്ലും കവിയാതെ തന്നുള്ളിൽ വാങ്ങിയതാരോ
സ്നേഹം അതിലാകെ ചേർത്തെന്നിൽ തൂവണതാരോ
തേടാം ഇതുവഴിയേ, താനെ ഒഴുകിവരും
പോരൂ സുഖമറിയാൻ, ആരീ വരമരുളി
തരതത്തര മൂളണ കാറ്റിന് കൂട്ടായ് തമ്പുരു മീട്ടാം
കുറി നോക്കണ പൈങ്കിളി ചൊല്ലണതെന്താണെന്നതു കേൾക്കാം
കുളിരാടണ താഴ്വര വാങ്ങിയൊരമ്പിളി വീടു പണിഞ്ഞീടാം
ചെറു താമര നൂലിഴ കൊണ്ടിടനെഞ്ചുകൾ തമ്മിലിണക്കീടാം
നീളേ കനകം പൂക്കണ കാലം വരണുണ്ടേ
വെയിലിൽ പവിഴം പെയ്യണ കാലം വരണുണ്ടേ
Поcмотреть все песни артиста
Sanatçının diğer albümleri