Kishore Kumar Hits

Faisal Razi - Ini Oru Kaalathe şarkı sözleri

Sanatçı: Faisal Razi

albüm: Poomaram


ഇനിയൊരു കാലത്തേയ്ക്കൊരു പൂ വിടർത്തുവാൻ
ഇവിടെ ഞാനീ മരം നട്ടു
ഇനിയൊരു കാലത്തേയ്ക്കൊരു പൂ വിടർത്തുവാൻ
ഇവിടെ ഞാനീ മരം നട്ടു
ഇനിയൊരു കാലത്തേയ്ക്കൊരു തീ പടർത്തുവാൻ
ഇവിടെയെൻ മിഴികളും നട്ടു
വിരഹജനാലകൾ വിജനവരാന്തകൾ
വിരഹജനാലകൾ വിജനവരാന്തകൾ
ഇവിടെ ഞാനെന്നെയും നട്ടു
ഇനിയൊരു കാലത്തേയ്ക്കൊരു പൂവിടർത്തുവാൻ
ഇവിടെ ഞാനീ മരം നട്ടു

മഴയുടെ മൊഴികളെ മൗനമായെന്നോ
അറിയുവാനാശിച്ചു നമ്മൾ
മഴയുടെ മൊഴികളെ മൗനമായെന്നോ
അറിയുവാനാശിച്ചു നമ്മൾ
ശിശിരത്തിനിലകളായി മണ്ണിൻ
മനസ്സിലേക്കടരുവാനാശിച്ചു നമ്മൾ
മഴ മാഞ്ഞതെങ്ങോ വെയിൽ ചാഞ്ഞതെങ്ങോ
മഴ മാഞ്ഞതെങ്ങോ വെയിൽ ചാഞ്ഞതെങ്ങോ
മണലിൽ നാം ഒരു വിരൽ ദൂരത്തിരുന്നു

തണലെഴും വഴികളിൽ കാറ്റുപോൽ മിണ്ടി
ഇവിടെ നാമുണ്ടായിരിക്കും
തണലെഴും വഴികളിൽ കാറ്റുപോൽ മിണ്ടി
ഇവിടെ നാമുണ്ടായിരിക്കും
ചിറകടിച്ചുയരുവാൻ ഓർമ്മതൻ തൂവൽ
പകരമായേകുന്ന മണ്ണിൽ
മഴയോർമ്മ ചൂടും ഇലപോലെ നമ്മൾ
മഴയോർമ്മ ചൂടും ഇലപോലെ നമ്മൾ
ഇനി വേനലോളം കൈകോർത്തിരിക്കാം
ഇനിയൊരു കാലത്തേയ്ക്കൊരു പൂ വിടർത്തുവാൻ
ഇവിടെ ഞാനീ മരം നട്ടു

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar