Kishore Kumar Hits

Faisal Razi - Kadavathoru Thoni şarkı sözleri

Sanatçı: Faisal Razi

albüm: Poomaram


കടവത്തൊരു തോണിയിരിപ്പൂ
പാട്ടില്ലാതെ പുഴയില്ലാതെ
അരികത്തൊരു തണ്ടുമിരിപ്പൂ
നാവില്ലാതെ നിഴലില്ലാതെ
കടവത്തൊരു തോണിയിരിപ്പൂ
പാട്ടില്ലാതെ പുഴയില്ലാതെ
അരികത്തൊരു തണ്ടുമിരിപ്പൂ
നാവില്ലാതെ നിഴലില്ലാതെ
ഇളവെയിലെ പൊള്ളുന്നല്ലോ
കുളിര്മഞ്ഞിത് നീറ്റുന്നല്ലോ
ഇരുളില് ചിത കാത്തുകിടക്കും
ഒരു പക്ഷിച്ചിറകായ് ജന്മം
ഇനിയെന്തിന് തോണിക്കാരന്
വരികില്ലൊരു യാത്രക്കാരും
ഇനിയെന്തിന് തോണിക്കാരന്
വരികില്ലൊരു യാത്രക്കാരും
പുഴവന്നു വിളിച്ചത് പോലെ
ഒരു തോന്നല് തോന്നല് മാത്രം
ഏലേലോ ഏലേ ഏലേലോ
ഏലേ ഏലേ ഏലേ ഏലേ ഏലേലോ
ഏലേലോ ഏലേ ഏലേലോ
ഏലേ ഏലേ ഏലേ ഏലേ ഏലേലോ
കടവത്തൊരു തോണിയിരിപ്പൂ
പാട്ടില്ലാതെ പുഴയില്ലാതെ
അരികത്തൊരു തണ്ടുമിരിപ്പൂ
നാവില്ലാതെ നിഴലില്ലാതെ
കഥ പാടിയുറക്കിയൊരോളങ്ങള്
ഇനിയില്ലല്ലോ
പുഴയോരം കുഞ്ഞു കിടാങ്ങള് തന്
കളിമേളമില്ലല്ലോ
കഥ പാടിയുറക്കിയൊരോളങ്ങള്
ഇനിയില്ലല്ലോ
പുഴയോരം കുഞ്ഞു കിടാങ്ങള് തന്
കളിമേളമില്ലല്ലോ
കാറ്റില്ലല്ലോ മഴയുടെ മുത്തശ്ശിക്കുളിരില്ലല്ലോ
കാറ്റില്ലല്ലോ മഴയുടെ മുത്തശ്ശിക്കുളിരില്ലല്ലോ
ഇവിടുള്ളത് പൊടിമണലും
ഒരു പുഴതന് പേരും മാത്രം
ഏലേലോ ഏലേ ഏലേലോ
ഏലേ ഏലേ ഏലേ ഏലേ ഏലേലോ
ഏലേലോ ഏലേ ഏലേലോ
ഏലേ ഏലേ ഏലേ ഏലേ ഏലേലോ
കടവത്തൊരു തോണിയിരിപ്പൂ
പാട്ടില്ലാതെ. പുഴയില്ലാതെ
അരികത്തൊരു തണ്ടുമിരിപ്പൂ
നാവില്ലാതെ. നിഴലില്ലാതെ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar