കറുകയും തുമ്പയും നിറുകയില് ചാര്ത്തുന്ന നറുമഞ്ഞുതുള്ളിയെപ്പോലെ
കുളിര്വെണ്ണിലാവിന്റെ കൂട്ടില് വളര്ന്നൊരു
കളമൊഴിപ്പെണ് കിളിയായിരുന്നു
അവള് കാകളി പാടുവോളായിരുന്നു
അവളെ നിങ്ങള്ക്കറിയില്ല
കരിവളക്കൈകളാല് താളമിട്ടും
കൈകൊട്ടിക്കളിയുടെ ചുവടു വച്ചും
കരിവളക്കൈകളാല് താളമിട്ടും
കൈകൊട്ടിക്കളിയുടെ ചുവടു വച്ചും
ഓണനിലാവു വന്നലസം തലോടുമ്പോള്
എന്തൊരു നിര്വൃതിയായിരുന്നു
കറുകയും തുമ്പയും നിറുകയില് ചാര്ത്തുന്ന നറുമഞ്ഞുതുള്ളിയെപ്പോലെ
കുളിര്വെണ്ണിലാവിന്റെ കൂട്ടില് വളര്ന്നൊരു
കളമൊഴിപ്പെണ് കിളിയായിരുന്നു
അവള് കാകളി പാടുവോളായിരുന്നു
ആര്ക്കും അവളുടെ ദുഃഖങ്ങളറിയില്ല
അനഘമാം മോഹത്തിന് വീഥികളില്
അരുമയാം ചിറകുമായ് പറന്നു പോകേ
അനഘമാം മോഹത്തിന് വീഥികളില്
അരുമയാം ചിറകുമായ് പറന്നു പോകേ
എന്തിനു പാവമാ തൂമണിപ്രാവിനെ
നിങ്ങളന്നമ്പുകളെയ്തു വീഴ്ത്തീ
Поcмотреть все песни артиста
Sanatçının diğer albümleri