ഉം... ഉം... ഉഹുംഹും
എഹേയ്... ഉഹും എഹേയ്... ഉഹും
അഴകേ... അന്നൊരാവണിയിൽ
മുല്ലപോലെ പൂത്തു നിന്ന നിന്റെ മുന്നിൽ
ഞാനൊരു വനശലഭമായ് പറന്നു വന്ന നിമിഷം
പതിയേ നിന്റെ ചുണ്ടുകളില് മൂളിവീണ പാട്ടുകേട്ടു മെല്ലെയെന്റെ
പൂവിതള് മിഴി മധുരമായ് വിരിഞ്ഞുണർന്ന നിമിഷം
അഴകേ... ഉഹുഹും
♪
മനസിനുള്ളിലെ മധുരശാരികയിൽ കൊലുസണിഞ്ഞു കൊഞ്ചിച്ചുണർത്തി
മയക്കമാർന്ന മണിച്ചിറകിൽ മെല്ലെയൊരു
കുണുക്കിൻ തൂവൽ തുന്നിപ്പറത്തി
പീലിച്ചുണ്ടിൽ തഞ്ചും പാടാപ്പാട്ടിൽ മയക്കി
നാടൻ പെണ്ണായ് ചമഞ്ഞൊരുക്കീ
ഇടനെഞ്ചിൽ കൂട്ടും കുരുന്നുകൂട്ടിൽ
ടിങ്കർത്തങ് ടിങ് ടിങ് ടനക് ടിങ് ടിങ് ടിങ്കർത്തങ് ടിങ് ടിങ് ടിങ് ടിങ്
താരാട്ടായുറക്കീ
അഴകേ... അന്നൊരാവണിയിൽ
♪
ഇതൾ വിരുഞ്ഞുവരുമൊരു കിനാവിൽ നിന്നെ മതിമറന്നു കണ്ടു മയങ്ങി
കുളിരിടുന്ന മുളം കുഴലിൽ മെല്ലെയൊരു
മധുര ഗാനസുധയുണർത്തി
ആരും കാണാതെന്നും മാറിൽ കൊഞ്ചിച്ചുറക്കി
മായപ്പൊന്മാനെ ഞാൻ മെരുക്കീ
ഒരു കുന്നിച്ചെപ്പിൽ വന്നൊളിച്ചിരിക്കാൻ
ടിങ്കർത്തങ് ടിങ് ടിങ് ടനക് ടിങ് ടിങ് ടിങ്കർത്തങ് ടിങ് ടിങ് ടിങ് ടിങ്
തൂമഞ്ഞായ് പൊഴിയാൻ
അഴകേ... അന്നൊരാവണിയിൽ
മുല്ലപോലെ പൂത്തു നിന്ന നിന്റെ മുന്നിൽ
ഞാനൊരു വനശലഭമായ് പറന്നു വന്ന നിമിഷം
പതിയേ നിന്റെ ചുണ്ടുകളിൽ മൂളിവീണ പാട്ടുകേട്ടു മെല്ലെയെന്റെ
പൂവിതൾമിഴി മധുരമായ് വിരിഞ്ഞുണർന്ന നിമിഷം
അഴകേ... ഉഹുഹം പതിയേ... ഉഹുഹും
Поcмотреть все песни артиста
Sanatçının diğer albümleri