Johnson - Oodakombil şarkı sözleri
Sanatçı:
Johnson
albüm: Samooham (Orginal Motion Picture Soundtrack)
കണ്ടേനോ കുഞ്ഞിച്ചെറുക്കന്റെ
ചുണ്ടോരം പുഞ്ചിരി മിന്നാരം
കേട്ടേനോ നങ്ങേലിപ്പെണ്ണിന്റെ
നെഞ്ചോരം കൊട്ടും കൊഴലാരോം
പൂക്കൈത മറയോരം പയ്യാരം ചൊല്ലുമ്പം
പെണ്ണിന്റെ ചിന്ദൂരക്കുറിയെങ്ങാണ്ടോ
മാഞ്ഞു തെളിഞ്ഞേനോ
ഓടക്കൊമ്പില് കാറ്റു കിണുങ്ങിപ്പോയ്
ആലിലയോതി കിന്നാരം
പൊന്നലയിളകും മംഗളമേളത്തില്
സ്വര്ഗ്ഗപ്പൂമോളെ വരവേല്ക്കും പൂവിളിയായ്
ഓടക്കൊമ്പില് കാറ്റു കിണുങ്ങിപ്പോയ്
വാല്ക്കണ്ണെഴുതി പൂക്കിലപ്പെണ്ണാളും
അങ്ങേക്കടവിലെ അമ്പിളിയും
അങ്ങേക്കടവിലെ അമ്പിളിയും
നീരാളം പട്ടു ഞൊറിഞ്ഞു
കന്യാകുളങ്ങരെ ഭഗവതിയായ്
കന്യാകുളങ്ങരെ ഭഗവതിയായ്
തേരുകളൊരുങ്ങി തേവരൊരുങ്ങി
തേരുകളൊരുങ്ങി തേവരൊരുങ്ങി
അമ്പലക്കാവുകളിൽ
ചിറ്റോളക്കൈവഴിയില്
ചുറ്റുവിളക്കുകള് മിന്നുകയായ്
മുത്തോലപ്പൈങ്കിളികള്
അക്കിളിയിക്കിളി പാടുകയായ്
ഓടക്കൊമ്പില് കാറ്റു കിണുങ്ങിപ്പോയ്
ആലിലയോതി കിന്നാരം
പൊന്നലയിളകും മംഗളമേളത്തില്
സ്വര്ഗ്ഗപ്പൂമോളെ വരവേല്ക്കും പൂവിളിയായ്
ഓടക്കൊമ്പില് കാറ്റു കിണുങ്ങിപ്പോയ്
വാതില്പ്പടിയില് ശീവോതി നിറഞ്ഞു
പത്തായപ്പുരകളില് പറ നിറഞ്ഞു
പത്തായപ്പുരകളില് പറ നിറഞ്ഞു
പൊന് പണവും മാംഗല്യവുമായ്
നാരായണക്കിളി കൂടണഞ്ഞു
നാരായണക്കിളി കൂടണഞ്ഞു
പാലടയൊരുങ്ങീ ചേലുകളൊരുങ്ങീ
പാലടയൊരുങ്ങീ ചേലുകളൊരുങ്ങീ
സിന്ദൂരക്കൂട്ടൊരുങ്ങീ
അമ്മാനച്ചിന്തുകളില്
തപ്പും തുടിയും കേള്ക്കുകയായ്
അമ്പോറ്റിക്കോവിലിലെ
തട്ടും മുട്ടും തുടരുകയായ്
ഓടക്കൊമ്പില് കാറ്റു കിണുങ്ങിപ്പോയ്
ആലിലയോതി കിന്നാരം
പൊന്നലയിളകും മംഗളമേളത്തില്
സ്വര്ഗ്ഗപ്പൂമോളെ വരവേല്ക്കും പൂവിളിയായ്
ഓടക്കൊമ്പില് കാറ്റു കിണുങ്ങിപ്പോയ്
Поcмотреть все песни артиста
Sanatçının diğer albümleri