Kishore Kumar Hits

Suresh Peters - Anganamare şarkı sözleri

Sanatçı: Suresh Peters

albüm: Mr. Marumakan (Original Motion Picture Soundtrack)

ഹേ അംഗനമാരേ ആടി വാ
പട് വങ്കും ഹുങ്കും മാറ്റി വാ
പഞ്ചായത്തിൻ താക്കോലാ സാരിത്തുമ്പത്ത്
ബ്രഹ്മാണ്ഡത്തിൻ ആധാരം ഉണ്ടേ തോളത്ത്
അഹമ്മതി ജാതിയാ ജാടയാ മോഡിയാ
ഇതുങ്ങടെ നാക്കിനെ തോക്കിനും പേടിയാ
മിസ്റ്റർ മരുമകനോടീ വാശിയൊന്നും വേണ്ടേ വേണ്ടാ
മിസ്റ്റർ മരുമകനാണീ വീടിനെന്നും രാജാ രാജാ
മിസ്റ്റർ മരുമകനോടീ വാശിയൊന്നും വേണ്ടേ വേണ്ടാ
മിസ്റ്റർ മരുമകനാണീ വീടിനെന്നും രാജാ രാജാ
ഹേ ഹേ അംഗനമാരേ ആടി വാ
പട് വങ്കും ഹുങ്കും മാറ്റി വാ

ഹോ ആഭ്യന്തരം ഇവരുടെ കുടുംബസ്വത്ത്
തനി അങ്ങാടിത്തം ഇവരുടെ കൂടപ്പിറപ്പ്
അറിയില്ല ക്ഷമയെന്ന പദം ഇവർക്ക്
ഞാൻ മൂക്ക് വെച്ചതെഴുതിക്കും ഇടയ്ക്കിടയ്ക്ക്
പണത്തിന്റെ പെരുപ്പം പെരുപ്പം
അത് വരുത്തണ കുഴപ്പം കടുപ്പം
രാജാകോകിലേ മല്ലികേ ലക്ഷ്മിയേ
ആഡംബര നാരിമാർ കൂട്ടമായ് പോരിനോ
മിസ്റ്റർ മരുമകനോടീ വേഷം കെട്ടുകൾ വേണ്ടേ വേണ്ടാ
മിസ്റ്റർ മരുമകനാണീ വീടിനെന്നും രാജാ രാജാ
മിസ്റ്റർ മരുമകനോടീ വേഷം കെട്ടുകൾ വേണ്ടേ വേണ്ടാ
മിസ്റ്റർ മരുമകനാണീ വീടിനെന്നും രാജാ രാജാ
ഹേ ഹേ അംഗനമാരേ ആടി വാ
പട് വങ്കും ഹുങ്കും മാറ്റി വാ

ഹേ ഹേ കെട്ടിലമ്മ ചമഞ്ഞിവർ കെട്ടിലിരിക്കും
ഭൂമിക്ക് അച്ചുതണ്ട് തിരിക്കണ മട്ടിലിരിക്കും
ഹേ വടി കൊടുത്തവരെന്നും അടിയിരക്കും
കൊടും താണ്ഡവം കൊണ്ടടിമുടി നാട് കുലുക്കും
നിലവിട്ട് കളിച്ചാലൊടുക്കം
ഇവർ നിലം പതിച്ചിരിക്കും കണിശം
ഹേ രാജാകോകിലേ മല്ലികേ ലക്ഷ്മിയേ
ദിനം ദിനം ഏഷണീം ഭീഷണീം ജോലിയോ
മിസ്റ്റർ മരുമകനോടീ അഭ്യാസങ്ങൾ വേണ്ടേ വേണ്ടാ
മിസ്റ്റർ മരുമകനാണീ വീടിനെന്നും രാജാ രാജാ
മിസ്റ്റർ മരുമകനോടീ അഭ്യാസങ്ങൾ വേണ്ടേ വേണ്ടാ
മിസ്റ്റർ മരുമകനാണീ വീടിനെന്നും രാജാ രാജാ
അംഗനമാരേ ആടി വാ
പട് വങ്കും ഹുങ്കും മാറ്റി വാ
പഞ്ചായത്തിൻ താക്കോലാ സാരിത്തുമ്പത്ത്
ബ്രഹ്മാണ്ഡത്തിൻ ആധാരം ഉണ്ടേ തോളത്ത്
അഹമ്മതി ജാതിയാ ജാടയാ മോഡിയാ
ഇതുങ്ങടെ നാക്കിനെ തോക്കിനും പേടിയാ
മിസ്റ്റർ മരുമകനോടീ വാശിയൊന്നും വേണ്ടേ വേണ്ടാ
മിസ്റ്റർ മരുമകനാണീ വീടിനെന്നും രാജാ രാജാ
മിസ്റ്റർ മരുമകനോടീ വാശിയൊന്നും വേണ്ടേ വേണ്ടാ
മിസ്റ്റർ മരുമകനാണീ വീടിനെന്നും രാജാ രാജാ
ഹേ രാജാ രാജാ ഓ രാജാ രാജാ
ഹേ രാജാ രാജാ ഹേ രാജാ രാജാ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar