ഹേ വായോ വായോ വായോ വായോ ചക്കരക്കുടം വായോ വായോ
ഹേ മായോ മായോ മായോ മായോ കള്ളനോട്ടം മായോ മായോ
കൽക്കണ്ടതേൻ മാങ്ങാ കടികടിച്ചാൽ പൂമാങ്ങാ
പഞ്ചാരപ്പെണ് ക്കരിമ്പിന് വലയെറിഞ്ഞാതേക്കില്ലതേക്കില്ല
ഹേ മായോ മായോ മായോ മായോ.
ഹേ സായോ സായോ സായാരസായോ
തകില് മേളങ്ങൾ ഇടക്കമദ്ദളം ചക്കരക്കുടം തായോ തായോ
ചെണ്ട ചേങ്കില കുഴൽ കൊമ്പ് കള്ള നോട്ടം വേണ്ടേ വേണ്ടാ
കോഴിക്കോടൻ ഹൽവയിത് കണ്ട് കൊതിക്കണ പ്രായം
തുളുനാടൻ കരിയ്ക്കിന്റെ പട്ടു ചേലുള്ളൊരു കോമളവല്ലിയല്ലേ
ഹേ പാലാഴി പാൽക്കിണ്ണം വേണ്ടാ
ഇനി തുള്ളി തുളുമ്പണ വാക്കും
ഈ പഴയ വാക്കിട്ട് പുതിയ ചാക്കിട്ട് എന്നെ മയക്കാതേ
നല്ല ശിവകാശി വേലവന്റെ കടലമിഠായി
മധു മധുരമല്ലി വാസനയുടെ പൂമ്പൊടിയല്ലേ
വരമാർഗ്ഗഴിയില് തിരുവിഴയില് പൊങ്കല് പൊങ്കാല
കരകാട്ടം കാണാനെന്നെ കാത്തിരിക്കുന്ന നാളിലോ ഹോയ്
നാടോടിത്തളനൃത്തവും ഇനി കണ്ട് പൊടിപൊടിക്കണം
മായോ മായോ മായോ വായോ
ചക്കരക്കുടം വായോ വായോ
മായോ മായോ മായോ മായോ കള്ളനോട്ടം വായോ വായോ
താലപ്പൊലിയുടെ താളം പള്ളിപൂരക്കൊഴുപ്പിന്റെ ഓളം
വമ്പൻ കമ്പത്തിൻ കെട്ടിന് തീയ്യും കൊടുത്തിട്ട് കൊമ്പത്തിരിപ്പാണോ
ഹേ കുപ്പിവളകൾ കിലുങ്ങീ നിന്റെ കുപ്പായപ്പൂക്കൾ വിടർന്നേ
നാണീ ചന്തം കുറഞ്ഞാലും കുന്തം മുനയുള്ള കണ്ണേ തക്കാളീ
ചെല്ലക്കൊലുസിനുള്ളിലെ കിലുകിലുക്കം കെട്ടാൻ നോക്കാതെ
സരി സരിഗമയുടെ കുയിലായ് നീ പാടാൻ നോക്കാതേ
തിരുതിരുവരങ്ങിലെ കളമൊഴിയേ ഓണമായല്ലോ
വളച്ചെടുത്തിട്ട് എന്നെ മെരുയ്ക്കി വക്കല്ലേ ചുമ്മാ ചുമ്മാ
ഒതുയ്ക്കി വച്ചിട്ട് മെല്ലെ എന്നെ അടിച്ചെടുക്കല്ലേ തമ്പുരാനേ
മായോ മായോ മായോ
തകില് മേളങ്ങൾ ഇടക്കമദ്ദളം ചക്കരക്കുടം തായോ തായോ
ചെണ്ട ചേങ്കില കുഴൽ കൊമ്പ് കള്ള നോട്ടം വേണ്ടേ വേണ്ടാ
കൽക്കണ്ടതേൻ മാങ്ങാ കടുകടിച്ചാൽ പൂമാങ്ങാ
പഞ്ചാരപ്പെണ് ക്കരിമ്പിന് വലയെറിഞ്ഞാതേക്കില്ലാതെ കില്ലാതെ
Поcмотреть все песни артиста
Sanatçının diğer albümleri