ആകാശ ദീപങ്ങൾ സാക്ഷി
ആഗ്നേയ ശൈലങ്ങൾ സാക്ഷി
അകമെരിയും ആരണ്യ തീരങ്ങളിൽ
ഹിമമുടിയിൽ ചായുന്ന വിൺഗംഗയിൽ
മറയുകയായ് നീയാം ജ്വാലാമുഖം
ആകാശ ദീപങ്ങൾ സാക്ഷി
ആഗ്നേയ ശൈലങ്ങൾ സാക്ഷി
ഹൃദയത്തിൽ നിന്മൂക പ്രണയത്തിൻ ഭാവങ്ങൾ പഞ്ചാഗ്നി നാളമായ് എരിഞ്ഞിരുന്നു
തുടുവിരലിൻ തുംബാലെൻ തിരുനെറ്റിയിൽ ഞാൻ
നിന്നെ സിന്ദൂര രേണുവായ് അണിഞ്ഞിരുന്നു
മിഴികളിലൂറും ജപലയമണികൾ കറുകകളണിയും കണിമഴ
മലരായ് വിടപറയും എൻ കരളിൻ മൗനനൊമ്പരങ്ങൾ അറിയും
ആകാശ ദീപങ്ങൾ സാക്ഷി
ആഗ്നേയ ശൈലങ്ങൾ സാക്ഷി
മനസ്സിൽ നീ എപ്പോഴും മന്ത്രാനുഭൂതിയാം മഞ്ഞിന്റെ വൽകലം പുതച്ചിരുന്നു
തുടിയായ് ഞാൻ ഉണരുമ്പോൾ ഇടനെഞ്ചിൽ
നീയെന്നും ഒരു രുദ്ര താളമായ് ചേർന്നിരുന്നു
താണ്ടവമാടും മനസ്സിലെ ഇരുളിൽ ഓർമകൾ എഴുതും
തരളനിലാവേ വിടപറയും എൻ കരളിൻ മൗനനൊമ്പരങ്ങൾ അറിയും
ആകാശ ദീപങ്ങൾ സാക്ഷി
ആഗ്നേയ ശൈലങ്ങൾ സാക്ഷി
അകമെരിയും ആരണ്യ തീരങ്ങളിൽ
ഹിമമുടിയിൽ ചായുന്ന വിൺഗംഗയിൽ
മറയുകയായ് നീയാം ജ്വാലാമുഖം
ആകാശ ദീപങ്ങൾ സാക്ഷി
ആഗ്നേയ ശൈലങ്ങൾ സാക്ഷി
Поcмотреть все песни артиста
Sanatçının diğer albümleri