Kishore Kumar Hits

Suresh Peters - Ilam Khalbile (From “Malsaram”) şarkı sözleri

Sanatçı: Suresh Peters

albüm: Iru Meyyum Oru Manassum, Evergreen Film Hits by S. Ramesan Nair


തെനുതിന്തതാരോ തെനുതിന്തതാരോ താനിനി താനാരോ
തെനുതിന്തതാരോ തെനുതിന്തതാരോ താനിനി താനാരോ
അലിക്കിട്ട മാനം അയലത്ത് ചന്ദ്രൻ കഴുത്തിലൊരുറുമാല്
ഒളിച്ചെത്തും കാറ്റ് പറയണ കേട്ട് നമുക്കിന്നു പെരുന്നാള്
ഇളം ഖൽബിലേ മലർ പൈങ്കിളീ
ഇശൽ പാടുവാൻ നീ പറന്നെത്തുമോ?
ഇളം ഖൽബിലേ മലർ പൈങ്കിളീ
ഇശൽ പാടുവാൻ നീ പറന്നെത്തുമോ?
ആശിച്ചു മോഹിച്ചു പാടുന്ന പാട്ടില് നിറയണ് പനിനീര്
ഒരു കണ്ണാല് ചിരിക്കണ് മിന്നാരം മിനുങ്ങണ്
പൊന്നാര മുത്തായി തത്തുന്ന പൂക്കാലം
ഇളം ഖൽബിലേ മലർ പൈങ്കിളീ
ഇശൽ പാടുവാൻ നീ പറന്നെത്തുമോ?
താനിനി താനാനോ താനോ താനിനി താനാനോ
താനിനി താനാനോ താനോ താനാനോ
മൊഞ്ചുള്ളൊരി ദുനിയാവ് പൊന്നിൽ പടച്ചവനാര്
നെഞ്ചിലിരിക്കണ നോവ് കണ്ടറിയുന്നവനാര്
കണ്ണീരിൽ കൊളുത്തണ വിണ്ണിന്റെ വിളക്കിനു റബ്ബിന്റെ ചിരിയാണ്
മാനത്ത് കിലുങ്ങണ നക്ഷത്ര മണികൊണ്ടു മൂപ്പർക്ക് കളിയാണ്
കളികാണാനോരോ നാളും നമ്മൾ പെരുന്നാളിന് കൂടണ്
ഇളം ഖൽബിലേ മലർ പൈങ്കിളീ
ഇശൽ പാടുവാൻ നീ പറന്നെത്തുമോ?
അന്തിമയങ്ങണ നേരം പായ തരുന്നവനാര്
ആടിത്തളരണനേരം കൂടെവിളിപ്പവനാര്
മാണിക്യ ചിരിയൊന്നു ചുണ്ടത്തു വിരിയുമ്പോൾ മാനത്തു വെയിലല്ലോ
ബർക്കത്തിൻ പൊരയിലെ കിത്താബിലെഴുതിയ സൽക്കാരം തരുമല്ലോ
ആ സക്കാത്ത് വാങ്ങാൻ കൈനീട്ടി നമ്മൾ പെരുന്നാളിന് കൂടണ്
ഇളം ഖൽബിലേ മലർ പൈങ്കിളീ
ഇശൽ പാടുവാൻ നീ പറന്നെത്തുമോ?
ഇളം ഖൽബിലേ മലർ പൈങ്കിളീ
ഇശൽ പാടുവാൻ നീ പറന്നെത്തുമോ?
ആശിച്ചു മോഹിച്ചു പാടുന്ന പാട്ടില് നിറയണ് പനിനീര്
ഒരു കണ്ണാല് ചിരിക്കണ് മിന്നാരം മിനുങ്ങണ്
പൊന്നാര മുത്തായി തത്തുന്ന പൂക്കാലം
ഇളം ഖൽബിലേ മലർ പൈങ്കിളീ
ഇശൽ പാടുവാൻ നീ പറന്നെത്തുമോ?

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar