പകലുകൾ മെടഞ്ഞു നെയ്യും,കണ്ണിലായ് മഴക്കമ്പളങ്ങൾ അസ്ഥികൾ വിടവിലെന്റെ കയ്യിൽ പൂക്കുമീ കൂൺ കുമിൾ വിത്തുകൾ ഭ്രമം നിറഞ്ഞ ചുണ്ടുകൾ,കടഞ്ഞെടുത്ത വാക്കുകൾ ഒരേ സ്വരം ഒരേ തരം രാത്രികൾ ഞൊറിഞ്ഞു ചുറ്റും ഇരുളിൻ മിനു-മിന്നുമാടകൾ പാമ്പുകൾ ഇണകളെത്ര മാത്രം,നിന്റെയീ ജടത്തുമ്പിലാകെ ഭ്രമം നിറഞ്ഞ ചുണ്ടുകൾ, കടഞ്ഞെടുത്ത വാക്കുകൾ ഒരേ സ്വരം ഒരേ തരം അരം തൊടും വാക്കാൽ നീ മനസ്സ് കോർത്തേ പോയ് അതേ വിധം മൗനങ്ങൾ ഞാൻ പറയാതെ പോയ് ഇലകൾ പൊഴിഞ്ഞു വീഴും,മരങ്ങൾ-കൺ-നട്ടു പാർക്കും അഴികൾ വഴിയിഴഞ്ഞു നീങ്ങും,ചിതലുകൾ നിവർന്ന കാൽകളാൽ ഭ്രമം നിറഞ്ഞ ചുണ്ടുകൾ, കടഞ്ഞെടുത്ത വാക്കുകൾ ഒരേ സ്വരം ഒരേ തരം