ചാഞ്ചക്കം ചായുമ്പോൾ നെഞ്ചോരം കൊഞ്ചാമോ
കുന്നോളം കിന്നാരം ചൊല്ലാമോ
പാലൂട്ടി താരാട്ടാം വാലാട്ടി ചേരാമോ അന്നേരം
ചിങ്കാരം കൂടാല്ലോ
നിന്നേ പൊതിഞ്ഞിടാം തൂമഞ്ഞു തൂകീടവേ
നീയെൻ ചൂടേകിടാം രാവിൻ നിലാവിലായ്
ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ
ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ
എന്നും സ്നേഹത്തോടെ കൈമാടി വിളിക്കുമ്പോൾ
മുന്നിൽ വന്നെത്തുന്നു വൈകാത
കൺകൾ അടച്ചാലും ഉള്ളാലെ ഉറങ്ങാതെ
കാവൽ നിൽക്കുന്നെന്നും തന്നാലേ
നിന്നോടൊപ്പമെന്നും കുറുമ്പിനായ് കൂടും തേടാം
പയ്യേ പയ്യേ ഓരോ കുസൃതികൾ പണിതീടാം
ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ
ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ
അലയുമീ വഴികളിൽ ചൂടുന്നോരിരുളിലും
ചുവടുകളിടറിയാൽ കൈ കൈ
തമ്മിൽ കോർത്തു നമ്മൾ പൊരുതി ജയിച്ചീടും
പടവുകൾ കയറുവാൻ
അലയുമീ വഴികളിൽ ചൂടുന്നോരിരുളിലും
ചുവടുകളിടറിയാൽ കൈ കൈ
തമ്മിൽ കോർത്തു നമ്മൾ പൊരുതി ജയിച്ചീടും
പടവുകൾ കയറുവാൻ
വാ വാ എൻ വാവേ വാ വാ വാ വാ വാ
കൂടെ നീ വാവേ വാ വാ വാ വാ
വാ വാ എൻ വാവേ വാ വാ വാ വാ വാ
കൂടെ നീ വാവേ വാ വാ വാ വാ
Поcмотреть все песни артиста
Sanatçının diğer albümleri