ചിന്നമ്മാ അടി കുഞ്ഞിപെണ്ണമ്മാ
തിരുവള്ളിക്കാവിൽ ഗജവീരന്മാരായിരം
♪
കുക്കുമാ പടപാണ്ടിത്താളം
കുടമാറ്റം കാണാൻ അരയാലിന്മേലമ്പിളി
ചിന്നമ്മാ അടി കുഞ്ഞിപെണ്ണമ്മാ
തിരുവള്ളിക്കാവിൽ ഗജവീരന്മാരായിരം
കുക്കുമാ പടപാണ്ടിത്താളം
കുടമാറ്റം കാണാൻ അരയാലിന്മേലമ്പിളി
വയലേലയിൽ കിളി കൂട്ടമായി
കതിരുണ്ണുവാൻ വന്നുപോയ്
പുഴമീനുകൾ തെളി നീരിനായ്
കളി ചൊല്ലി നീങ്ങുന്നുവോ
പഴയ കാലങ്ങളെന്നോ
പടിമറയുവതിനി വരുമോ
ചിന്നമ്മാ അടി കുഞ്ഞിപെണ്ണമ്മാ
തിരുവള്ളിക്കാവിൽ ഗജവീരന്മാരായിരം
കുക്കുമാ പടപാണ്ടിത്താളം
കുടമാറ്റം കാണാൻ അരയാലിന്മേലമ്പിളി
♪
എള്ള് കിലുങ്ങും കാതിൽ
കുറുകൊമ്പ് വിളിക്കും കാറ്റിൽ
നന്തുണി മീട്ടും കാവിൽ
കലിക്കോമരമുറയണ താളം
മദ്ദളമേളം പതികാരം കൊട്ടിക്കേറുമ്പോൾ
അന്തിവിളക്കു കൊളുത്താനായ് ഞാനും പോരുമ്പോൾ
അണിനിരയായ് ആകാശവും
നറുതിരികൾ നീട്ടുന്നുവോ
ഹരിചന്ദനം തുടുനെറ്റിയിൽ
മണിവീണ നീലാംബരി
പഴയ കാലങ്ങളെന്നോ
പടിമറയുവതിനി വരുമോ
ചിന്നമ്മാ അടി കുഞ്ഞിപെണ്ണമ്മാ
തിരുവള്ളിക്കാവിൽ ഗജവീരന്മാരായിരം
കുക്കുമാ പടപാണ്ടിത്താളം
കുടമാറ്റം കാണാൻ അരയാലിന്മേലമ്പിളി
വയലേലയിൽ കിളി കൂട്ടമായി
കതിരുണ്ണുവാൻ വന്നുപോയ്
പുഴമീനുകൾ തെളി നീരിനായ്
കളി ചൊല്ലി നീങ്ങുന്നുവോ
പഴയ കാലങ്ങളെന്നോ
പടിമറയുവതിനി വരുമോ
ചിന്നമ്മാ അടി കുഞ്ഞിപെണ്ണമ്മാ
തിരുവള്ളിക്കാവിൽ ഗജവീരന്മാരായിരം
കുക്കുമാ പടപാണ്ടിത്താളം
കുടമാറ്റം കാണാൻ അരയാലിന്മേലമ്പിളി
Поcмотреть все песни артиста
Sanatçının diğer albümleri