ഉണ്ണികാറ്റിൻ ചുണ്ടിൽ പൂമണം
അല്ലിപ്പൂവിൽ ചെണ്ടിൽ തേൻകണം
മിണ്ടാ പെണ്ണേ ഇന്നെന്തേ നിൻ പൊൻ ചുണ്ടിലേ മുല്ല പൂത്തതില്ലേ
ഉണ്ണികാറ്റിൻ ചുണ്ടിൽ പൂമണം
അല്ലിപ്പൂവിൽ ചെണ്ടിൽ തേൻകണം
വിള നെല്ലിലൂയലാടീ വയലേല മൈന പാടീ
താളം തുള്ളി ഓളം തല്ലി
താളം തുള്ളി ഓളം തല്ലി
ഒഴുകി കായലീണം മൂളീ
വിള നെല്ലിലൂയലാടീ വയലേല മൈന പാടീ
ഇനി ഒരു സ്വരം മുതിരുമോ ഇളമൊഴിയേ
ഉണ്ണികാറ്റിൻ ചുണ്ടിൽ പൂമണം
അല്ലിപ്പൂവിൽ ചെണ്ടിൽ തേൻകണം
മിണ്ടാ പെണ്ണേ ഇന്നെന്തേ നിൻ പൊൻ ചുണ്ടിലേ മുല്ല പൂത്തതില്ലേ
ഉണ്ണികാറ്റിൻ ചുണ്ടിൽ പൂമണം
അല്ലിപ്പൂവിൽ ചെണ്ടിൽ തേൻകണം
നിറക്കൂട്ടു ചാർത്തിമാനം മണി വില്ലു തീർത്തുവല്ലോ
മിന്നിചിന്നും കാക്ക പൊന്നും
മിന്നിചിന്നും കാക്ക പൊന്നും
മിഴി കവർന്നതില്ലേ കണ്ണേ
നിറക്കൂട്ടു ചാർത്തിമാനം മണി വില്ലു തീർത്തുവല്ലോ
നീലീ പോരൂ നിറമണിയുമോ മലർമിഴിയേ
ഉണ്ണികാറ്റിൻ ചുണ്ടിൽ പൂമണം
അല്ലിപ്പൂവിൽ ചെണ്ടിൽ തേൻകണം
മിണ്ടാ പെണ്ണേ ഇന്നെന്തേ നിൻ പൊൻ ചുണ്ടിലേ മുല്ല പൂത്തതില്ലേ
ഉണ്ണികാറ്റിൻ ചുണ്ടിൽ പൂമണം
അല്ലിപ്പൂവിൽ ചെണ്ടിൽ തേൻകണം
Поcмотреть все песни артиста
Sanatçının diğer albümleri