Kishore Kumar Hits

K. J. Yesudas - Chembazhukka - From "Kunjaliyan" şarkı sözleri

Sanatçı: K. J. Yesudas

albüm: Snehapoorvam Dasettanu (Malayalam Film Songs)


ചെമ്പഴുക്കാ നല്ല ചെമ്പഴുക്കാ
നീ മുൻപിൽ തുടുത്തൊരു ചിരിക്കുടുക്ക
തേൻ വരിക്ക നല്ല തേൻ വരിക്ക
നീ നെഞ്ചിൻ മനയ്ക്കലെ ചുണക്കുടുക്ക
മുറ്റത്തെ മുൾകൊടി എന്നാലും ചന്തത്തിൻ ചന്ദ്രിക നീയെ
ഒറ്റക്കോ ചുറ്റി നടന്നീടും നാടോടി കാറ്റല നീ
നിന്നോട് ചേർന്നു കണ്ടു ഞാൻ ഒരു കണി
വിൺകണി പൊൻകണി കണ്മണി
ചെമ്പഴുക്കാ നല്ല ചെമ്പഴുക്കാ
നീ മുൻപിൽ തുടുത്തൊരു ചിരിക്കുടുക്ക
തേൻ വരിക്ക നല്ല തേൻ വരിക്ക
നീ നെഞ്ചിൻ മനയ്ക്കലെ ചുണക്കുടുക്ക

കണ്ണാടി കണ്ണിലൂടെന്നും ഒപ്പി ഞാൻ നിന്നെ ചാരുതേ
കല്ലോലം പോലെ എൻ മെയ്യിൽ കൈയ്യൊപ്പോ നൽകും തെന്നലേ
ചെങ്കുന്നിക്കുരു ചോപ്പുള്ളോരീ ചുണ്ടിലെ
പുല്ലാങ്കുഴലായ് മാറി ഞാൻ
നിലാവല തുന്നിയ ചേലയുമായി
വിശാലത നൽകിയ താലവുമായ്
കുറുമ്പിൻ കാൽത്തള മീട്ടിക്കൊണ്ടൊരു സുന്ദരി
കാത്തു കാത്തു നിന്നെ
ചെമ്പഴുക്കാ നല്ല ചെമ്പഴുക്കാ
നീ മുൻപിൽ തുടുത്തൊരു ചിരിക്കുടുക്ക
തേൻ വരിക്ക നല്ല തേൻ വരിക്ക
നീ നെഞ്ചിൻ മനയ്ക്കലെ ചുണക്കുടുക്ക

ചെമ്പാവിൻ നാട്ടുപെണ്ണിന്നോ ചുറ്റുന്നോ ചേലിൽ ദാവണി
ചെമ്പൂവിൻ കുങ്കുമക്കിണ്ണം നീട്ടുന്നേ മേലെ ആവണി
തത്തമ്മക്കിളി പാടുന്ന പൂവാടിയിൽ
പൊന്മാലയിടാൻ പോരൂ നീ
കുരുന്നില പോലൊരു താലിയുമായി
ഇളംകിളി മേഞ്ഞൊരു പന്തലിനായ്
തണുപ്പിൻ ചോലയിൽ മുങ്ങിപ്പൊങ്ങിയൊരെൻ മനം
ഒട്ടിയൊട്ടി നിന്നു
ചെമ്പഴുക്ക നല്ല ചെമ്പഴുക്ക
നീ മുമ്പിൽ തുടുത്തൊരു ചിരിക്കുടുക്ക
ഒറ്റയ്ക്കോ ചുറ്റി നടന്നീടും നാടോടിക്കാറ്റല നീ
മുറ്റത്തെ മുൾക്കൊടിയെന്നാലും ചന്തത്തിൻ ചന്ദ്രിക നീയേ
നിന്നോട് ചേർന്ന് കണ്ടു ഞാനൊരു കണി
വിൺമണി പൊൻകണി കണ്മണി
ചെമ്പഴുക്ക നല്ല ചെമ്പഴുക്ക
നീ മുമ്പിൽ തുടുത്തൊരു ചിരിക്കുടുക്ക
തേൻ വരിക്ക നല്ല തേൻ വരിക്ക
നീ നെഞ്ചിൻ മനയ്ക്കലെ ചുണക്കുടുക്ക

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar