Vidyasagar - Kanni Vasantham (From “Kuberan”) şarkı sözleri
Sanatçı:
Vidyasagar
albüm: Keerthy Suresh Birthday Special Songs
കന്നടനാടിന മഹിമയെ ഹാഡലു
ബന്ധവു നാവുഗളൂ (ബന്ധവു നാവുഗളൂ)
കുടഗിനു സൊഡഗിനു ബണ്ണിസുവേവു
കേളിദു നീവുഗളു... (കേളിദു നീവുഗളു)
♪
കന്നിവസന്തം കാറ്റില് മൂളും കന്നട രാഗങ്ങള്
കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾ
നാട്ടുപാട്ടുണ്ടേ തേന്നിലാവുണ്ടേ
നേര്ത്ത മഞ്ഞുണ്ടേ നീല മുകിലുണ്ടേ
അമ്പിളി വാനിലുദിച്ചതു പോലൊരു
പെണ്കൊടി വരണുണ്ടേ...
ചെമ്പകമൊട്ട് വിരിഞ്ഞതു പോലൊരു
പുഞ്ചിരി തരണുണ്ടേ...
കന്നിവസന്തം കാറ്റില് മൂളും കന്നട രാഗങ്ങള്
കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾ
♪
മാമല മേലേ പൂക്കണി വെക്കാന് മാര്ഗ്ഗഴിയെത്തുമ്പോള്
മന്ത്രവിളക്കു കൊളുത്തി മനസ്സില് പൂപ്പട കൂട്ടേണ്ടേ
കുങ്കുമമിട്ടില്ലേ തങ്കമുരുക്കീല്ലേ...
പൊന്വളയിട്ടില്ലേ കണ്മഷി കണ്ടില്ലേ...
ഓഹോഹോ
ആവണിമേഘത്തോണിയിലേറി തീരമണഞ്ഞില്ലേ
നമ്മളിലേതോ സല്ലാപത്തിൻ സംഗമമായില്ലേ
പൂമൈനേ ഓഒ ഓ ഓ
കന്നിവസന്തം കാറ്റില് മൂളും കന്നട രാഗങ്ങള്
കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾ
♪
കിന്നരി വെച്ച് പറന്നു വരുന്നൊരു മാടപ്രാവുകളെ
മഞ്ഞണി മേടയ്ക്കുള്ളിലെനിക്കൊരു മായ ചിറകു തരൂ
കുന്നിനു മീതേ കുണുങ്ങിപ്പെയ്യാന് മാരി വരും മുൻപേ
കുറുമൊഴിമൈനപ്പെണ്ണേ നിന്നേ കൂട്ടിലടയ്ക്കും ഞാന്
കിക്കിളി കൂട്ടാല്ലോ കൊക്കൊരുമിക്കാല്ലോ
മുത്തു കൊരുക്കാല്ലോ പുത്തരി വെയ്ക്കാല്ലോ
മിന്നിമിനുങ്ങുമൊരോട്ടുവിളക്കിലെ ലാത്തിരിയൂതാല്ലോ
വെള്ളിനിലാവ് കുടഞ്ഞു വിരിച്ചൊരു പായിലുറാങ്ങോല്ലോ
കാര്ത്തുമ്പീ ഓ ഒ ഒ ഓ...
കന്നിവസന്തം കാറ്റില് മൂളും കന്നടരാഗങ്ങള്
കുടമണി കൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾ
നാട്ടുപാട്ടുണ്ടേ തേന്നിലാവുണ്ടേ
നേര്ത്ത മഞ്ഞുണ്ടേ നീല മുകിലുണ്ടേ
അമ്പിളി വാനിലുദിച്ചതു പോലൊരു
പെണ്കൊടി വരണുണ്ടേ...
ചെമ്പകമൊട്ട് വിരിഞ്ഞതു പോലൊരു
പുഞ്ചിരി തരണുണ്ടേ

Поcмотреть все песни артиста
Sanatçının diğer albümleri