Vidyasagar - Manju Kalam (From “Megham”) şarkı sözleri
Sanatçı:
Vidyasagar
albüm: Poove Oru Mazha Mutham, Directors Hits
മഞ്ഞുകാലം നോല്ക്കും, കുഞ്ഞുപൂവിന് കാതില്
കാറ്റുമൂളും പാട്ടിന് പേരെന്ത്?
വെള്ളിമേഘത്തേരില് വന്നിറങ്ങും പ്രാവുകള്
കൂടുവെക്കാന് തേടും കുളിരേത്?
ആരോ പാടുന്നൂ ദൂരെ നീലമുകിലോ കാര്കുയിലോ
ആരോ പാടുന്നൂ ദൂരെ നീലമുകിലോ കാര്കുയിലോ
മഞ്ഞുകാലം നോല്ക്കും, കുഞ്ഞുപൂവിന് കാതില്
കാറ്റുമൂളും പാട്ടിന് പേരെന്ത്?
♪
വെണ്ണിലാവും, പൊന്നാമ്പല്പൂവും തമ്മിലെന്തോ കഥചൊല്ലി
ഒരു കുഞ്ഞികാറ്റും, കസ്തൂരിമാനും കാട്ടുമുല്ലയെ കളിയാക്കി
മേലെ നിന്നും സിന്ദൂരതാരം
മേലെ നിന്നും സിന്ദൂരതാരം, സന്ധ്യയെ നോക്കി പാടി
മഞ്ഞുകാലം നോല്ക്കും, കുഞ്ഞുപൂവിന് കാതില്
കാറ്റുമൂളും പാട്ടിന് പേരെന്ത്?
♪
നീലവാനം മേലാകെ മിന്നും, മാരിവില്ലിന് കസവണിഞ്ഞു
ഒരു നേര്ത്ത തിങ്കള്, കണ്ണാടിയാറിന് മാറിലുറങ്ങും വധുവായി
മഞ്ഞില് നിന്നും മൈലാഞ്ചി മേഘം
മഞ്ഞില് നിന്നും മൈലാഞ്ചി മേഘം
രാവിനു കളഭം ചാര്ത്തി
മഞ്ഞുകാലം നോല്ക്കും, കുഞ്ഞുപൂവിന് കാതില്
കാറ്റുമൂളും പാട്ടിന് പേരെന്ത്?
വെള്ളിമേഘത്തേരില് വന്നിറങ്ങും പ്രാവുകള്
കൂടുവെക്കാന് തേടും കുളിരേത്?
ആരോ പാടുന്നൂ ദൂരെ നീലമുകിലോ കാര്കുയിലോ
ആരോ പാടുന്നൂ ദൂരെ നീലമുകിലോ കാര്കുയിലോ
Поcмотреть все песни артиста
Sanatçının diğer albümleri