Kishore Kumar Hits

Shyam Dharman - Muthe Muthe - Female Version şarkı sözleri

Sanatçı: Shyam Dharman

albüm: Kana Kanmani (Original Motion Picture Soundtrack)


നന്ന നന്നാ, നന്നന നാന, നാനന നാനാ, നാനന നാനാ
മുത്തേ മുത്തേ കിങ്ങിണി മുത്തേ
നിനക്കെന്നുമുറങ്ങീടാൻ ഒരു ചിപ്പിയാണീയമ്മ
കാൽത്തളയിൽ കൈവളയിൽ കിലു കിലെ നീ
കളിയാടി വരും നേരം കാതോർത്തീരുന്നീയമ്മ
പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
എൻ മിഴി തന്നിലെ കൃഷ്ണമണി നീയേ
പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
എൻ മിഴി തന്നിലെ കൃഷ്ണമണി നീയേ
മുത്തേ മുത്തേ കിങ്ങിണി മുത്തേ
നിനക്കെന്നുമുറങ്ങീടാൻ ഒരു ചിപ്പിയാണീയമ്മ
മഞ്ഞോലും പോലെ മനസ്സിൻ പുണ്യാഹം പോലെ
എന്നുയിരിൻ കുമ്പിളിലെ പുണ്യം നീയല്ലേ
മഞ്ഞോലും പോലെ മനസ്സിൻ പുണ്യാഹം പോലെ
എന്നുയിരിൻ കുമ്പിളിലെ പുണ്യം നീയല്ലേ
മാറിൽ നീയോ ചായും നേരം
മാനിൻ കുഞ്ഞായ് മാറും നേരം
വെള്ളിനിലാവാകുന്നേ ഞാനെന്നും
നല്ലാരോമൽ വാവെ
ചന്ദനത്തെന്നലിൻ ചാമരം വീശി വന്നോരോ രാവിൽ
ആലിലമഞ്ചമൊരുക്കിയിരുന്നു ഞാൻ
മുത്തേ മുത്തേ കിങ്ങിണി മുത്തേ
എന്നുമുറങ്ങീടാൻ ഒരു ചിപ്പിയാണീയമ്മ
ലാല ലലാ ല,ലാല ലലാ ല
ലാല ലലാ, ആ
കൈവല്യമല്ലേ വിഷുവിൻ കൈനീട്ടമല്ലേ
കന്നിവെയിൽ കൈയ്യരുളും നാണ്യം നീയല്ലെ?
കൈവല്യമല്ലേ വിഷുവിൻ കൈനീട്ടമല്ലേ?
കന്നിവെയിൽ കൈയ്യരുളും നാണ്യം നീയല്ലെ?
വിണ്ണിൽ നിന്നും മണ്ണിൽ ചിന്നും
സമ്മാനം നീ ചേലിൻ തെല്ലേ?
പൊന്മകമോ നീ ചേരും നാളല്ലേ?
എൻ ആനന്ദം നീയേ
പൂമടിത്തട്ടിലെ പുഞ്ചിരിച്ചന്തമായ് മിന്നും പൊന്നേ
നിന്നിളം ചുണ്ടിനോടൊത്തിരി കൊഞ്ചീ ഞാൻ
മുത്തേ മുത്തേ കിങ്ങിണി മുത്തേ
നിനക്കെന്നുമുറങ്ങീടാൻ ഒരു ചിപ്പിയാണീയമ്മ
കാൽത്തളയിൽ കൈവളയിൽ കിലു കിലെ നീ
കളിയാടി വരും നേരം കാതോർത്തീരുന്നീയമ്മ
പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
എൻ മിഴി തന്നിലെ കൃഷ്ണമണി നീയേ
പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
എൻ മിഴി തന്നിലെ കൃഷ്ണമണി നീയേ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar