Alex Paul - Kanakuyilin Female şarkı sözleri
Sanatçı:
Alex Paul
albüm: College Kumaaran (Original Motion Picture Soundtrack)
കാണാക്കുയിലിന് പാട്ടിന്ന് കാതില് കേള്ക്കും നേരത്ത്
പൊന്നൂയലാടുന്നുണ്ടുള്ളില്
പോയ പൊന്നോണനാളും മാന്തോപ്പും
കാണാക്കുയിലിന് പാട്ടിന്ന് കാതില് കേള്ക്കും നേരത്ത്
പൊന്നൂയലാടുന്നുണ്ടുള്ളില്
പോയ പൊന്നോണനാളും മാന്തോപ്പും
കാണാക്കൊമ്പില് മാങ്കൊമ്പിൽ കുഴലൂതും കുയിലേ പൂങ്കുയിലേ
പൊന്നോണവെയിലു പരന്നിട്ടും ഇന്നും
എന്തെന്നെക്കാണാന് വന്നീലാ
കാണാക്കുയിലിന് പാട്ടിന്ന് കാതില് കേള്ക്കും നേരത്ത്
പൊന്നൂയലാടുന്നുണ്ടുള്ളില്
പോയ പൊന്നോണനാളും മാന്തോപ്പും
പിച്ചിപ്പൂവുകള് തുന്നിച്ചേര്ത്ത പച്ചപ്പട്ടുപാവാട ചുറ്റി
പൊട്ടിച്ചിരിമുത്തുകള് വിതറി എങ്ങുംച്ചുറ്റിനടന്നൊരുവള്
ഉച്ചയ്ക്കിത്തിരി തണലും തേടി ചുറ്റി നടന്നൊരിളം കാറ്റേ
ചക്കരമാവിന് കൊമ്പു കുലുക്കാന് എന്തേ നീയിന്നെത്താത്തൂ
കത്തിച്ചുവെച്ച വിളക്കു കര്ക്കിടക്കാറ്റിലണഞ്ഞു
മനസ്സിൻ്റെ മാന്തളിരിന്മേല് ഇന്നും
ഒരു മിഴിനീര്ക്കണമുണ്ട്
കാണാക്കുയിലിന് പാട്ടിന്ന് കാതില് കേള്ക്കും നേരത്ത്
പൊന്നൂയലാടുന്നുണ്ടുള്ളില്
പോയ പൊന്നോണനാളും മാന്തോപ്പും
അസ്ഥിത്തറയിലെ മന്ദാരങ്ങള് ഇന്നും പൂക്കള് വിടർത്താറുണ്ട്
അസ്തമയം വന്നിട്ടിവിടെ അന്തിത്തിരികള് കൊളുത്താറുണ്ട്
അസ്ഥിത്തറയിലെ മന്ദാരങ്ങള് ഇന്നും പൂക്കള് വിടർത്താറുണ്ട്
അസ്തമയം വന്നിട്ടിവിടെ അന്തിത്തിരികള് കൊളുത്താറുണ്ട്
അച്ഛൻ്റെ സ്നേഹത്തിൻ്റെ കൈവിരല്ത്തുമ്പില് തൂങ്ങി
ബാല്യത്തിന് മുറ്റത്തിന്നും ഞങ്ങള്
നടക്കാനിറങ്ങാറുണ്ട്
കാണാക്കുയിലിന് പാട്ടിന്ന് കാതില് കേള്ക്കും നേരത്ത്
പൊന്നൂയലാടുന്നുണ്ടുള്ളില്
പോയ പൊന്നോണനാളും മാന്തോപ്പും
കാണാക്കൊമ്പില് മാങ്കൊമ്പിൽ കുഴലൂതും കുയിലേ പൂങ്കുയിലേ
പൊന്നോണവെയിലു പരന്നിട്ടും ഇന്നും
എന്തെന്നെക്കാണാന് വന്നീലാ
കാണാക്കുയിലിന് പാട്ടിന്ന് കാതില് കേള്ക്കും നേരത്ത്
പൊന്നൂയലാടുന്നുണ്ടുള്ളില്
പോയ പൊന്നോണനാളും മാന്തോപ്പും
Поcмотреть все песни артиста
Sanatçının diğer albümleri