മഹിയ മഹാസീനിന്ന് മഹിമയെഴും സുൽത്താന്
മലർ മഴവില്ലായിട്ടുണ്ടൊരു കനിമോള്
അവളുടെ മധുവൊഴുകും പേരാണ് ഹുസ്നുൽജമാല്
മണിവൈരം മാണിക്യം മരതകവും നാണിക്കും
മതിയഴകായ് മേവുന്ന മതിമുകിയാള്
അവളുടെ മധുരിതമാം പേരല്ലോ ഹുസുനുൽ ജമാല്
ഹുസുനുൽ ജമാൽ പൂവിന്ന് കസവൊളിയും പെണ്ണിന് കിസ പറയാൻ കൂട്ടിന്നുണ്ടൊരു തെളി നൂറ്
കഥയിതിലിസമുറായാം ആ തോഴൻ ബദാറുൽ മുനീറ്
മഹിയ മഹാസീനിന്ന് മഹിമയെഴും സുൽത്താന്
മലർ മഴവില്ലായിട്ടുണ്ടൊരു കനിമോള്
അവളുടെ മധുവൊഴുകും പേരാണ് ഹുസ്നുൽജമാല്
Поcмотреть все песни артиста
Sanatçının diğer albümleri