Kishore Kumar Hits

Ramesh Narayan - Venalinte şarkı sözleri

Sanatçı: Ramesh Narayan

albüm: Edavapathi (Original Motion Picture Soundtrack)


വേനലിന്റെ ചിറകിലേറി മീനം വിരുന്നു വരും മുൻപ്
നീയെന്നെ ഹ ഹ ഹ
നീയെന്നെ
ഹൊഗനക്കിലേയ്ക്ക്ല് കൊണ്ട് പോവുക
കൊണ്ട് പോവുക
വേനലിന്റെ ചിറകിലേറി മീനം വിരുന്നു വരും മുൻപ്
വറുതി കാറ്റിൽ പുൽനാമ്പുകളെ കരിക്കും മുൻപ്
നടപ്പാത മരങ്ങളിൽ നിന്ന്
ശോക നിശ്വാസമുതിർത്ത് കൊണ്ട്
അവസാനത്തെ പഴുത്തിലയും അടർന്നു വീഴും മുൻപ്
നീയെന്നെ ഹൊഗനക്കിലേയ്ക്ക് കൊണ്ട് പോവുക
വേനലിന്റെ ചിറകിലേറി മീനം വിരുന്നു വരും മുൻപ്
ഹൊഗനക്കിലിലെ വയലേലകളിൽ നിലാവ് നിശാ വസ്ത്രമുരിഞ്ഞ് നീരാട്ടിനിറങ്ങുമ്പോൾ
നീയെന്നെ പ്രണയിക്കുക വേപ്പുമര ചിലകൾക്കപ്പുറം നിന്ന് ചന്ദ്രൻ ഗൂഢ മന്ദസ്മിതം പൊഴിക്കേ നീയെന്റെ പിൻകഴുത്തിൽ ചുംബിക്കുക
വേനലിന്റെ ചിറകിലേറി മീനം വിരുന്നു വരും മുൻപ്
നീയെന്നെ
ഹൊഗനക്കിലേയ്ക്ക്ല് കൊണ്ട് പോവുക
കൊണ്ട് പോവുക
ഉം ആഹഹാ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar