ആകാശമായവളേ, അകലെ പറന്നവളെ
ചിറകായിരുന്നല്ലോ നീ, അറിയാതെ പോയന്നു ഞാൻ
നിഴലോ മാഞ്ഞു പോയ്, വഴിയും മറന്നു പോയ്
തോരാത്ത രാമഴയിൽ
ചൂട്ടുമണഞ്ഞു പോയ്, പാട്ടും മുറിഞ്ഞു പോയ്
ഞാനും ശൂന്യമായ്
♪
ഉടലും ചേർന്നു പോയി, ഉയിരും പകുത്തു പോയ്
ഉള്ളം പിണഞ്ഞു പോയി
ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം
തീരാ നോവുമായി
ഓർമ്മയിലാഴ്ന്നെത്ര കാതങ്ങൾ നീന്തണം
നീയാം തീരമേറാൻ
♪
കടവോ ഇരുണ്ടു പോയ്, പടവിൽ തനിച്ചുമായ്
നിനവോ നീ മാത്രമായ്
അന്തിക്കിളിക്കൂട്ടമൊന്നായ് പറന്നു പോയ്
വാനം വിമൂകമായി
ഇറ്റുനിലാവെന്റെ നെറ്റിമേൽ തൊട്ടത്
നീയോ, രാക്കനവോ?
♪
ആകാശമായവളേ, അകലെ പറന്നവളെ
ചിറകായിരുന്നല്ലോ നീ, അറിയാതെ പോയന്നു ഞാൻ
നിഴലോ മാഞ്ഞു പോയ്, വഴിയും മറന്നു പോയ്
തോരാത്ത രാമഴയിൽ
ചൂട്ടുമണഞ്ഞു പോയ്, പാട്ടും മുറിഞ്ഞു പോയ്
ഞാനും ശൂന്യമായി
Поcмотреть все песни артиста
Sanatçının diğer albümleri