കണ്ടു കൊതിച്ചേ, കണ്ടെൻ്റെ ഉള്ളു തുടിച്ചേ ചെണ്ടോലും ചുണ്ടിൻ അഴക്, ഓ... ചിട്ടിക്കുരുവി, പൂവാലി ചെല്ലക്കുരുവി വാസന്ത മധുവിധു രാവിൽ ഒഴുകാം തേൻ നിലാവിലൂടെ തീരാമോഹമായി മാറാം കാണാതെ കണ്ടൂ നാം കണ്ടു കൊതിച്ചേ, കണ്ടെൻ്റെ ഉള്ളു തുടിച്ചേ ചെണ്ടോലും ചുണ്ടിൻ അഴക്, ഓ... ♪ തൂമഞ്ഞുതുള്ളി പോലെ നീ എൻ്റെ മുന്നിൽ നിൽക്കേ അറിയാതെ ഞാൻ പൊൻകിരണമായ്... തൂമഞ്ഞുതുള്ളി പോലെ നീ എൻ്റെ മുന്നിൽ നിൽക്കേ അറിയാതെ ഞാൻ പൊന്നകിരണമായ്... തുള്ളിവന്ന പുള്ളിമാനെ പോലെ നീ എൻ്റെ മുന്നിൽ അന്ന് നോക്കി നിന്ന നേരം കള്ളി പെണ്ണേ വേളി പെണ്ണേ നിന്നെ പൂമാല കോർത്തെടുത്തു കെട്ടിയിട്ടതല്ലെ പ്രിയതേ, വരതേ മധുവിധുനാൾ കൊണ്ടാടാം കണ്ടു കൊതിച്ചേ. കണ്ടെൻ്റെ ഉള്ളു തുടിച്ചേ ചെണ്ടോലും ചുണ്ടിൻ അഴക്, ഓ... ഗ സ ഗ സ ഗ സ നി സ നി ധ ഗ സ ഗ സ ഗ സ നി സ സ ഗ സ ഗ സ ഗ സ നി സ നി ധ ധ മ നീ ♪ കൂട്ടിൻ്റെ കൂട് കൂട്ടാൻ കൂടൊന്നു മേഞ്ഞൊരുക്കാം ഇനി എന്നുമേ, ഒന്നാണ് നാം... ആ... കൂട്ടിൻ്റെ കൂട് കൂട്ടാൻ കൂടൊന്നു മേഞ്ഞൊരുക്കാം ഇനി എന്നുമേ, ഒന്നാണ് നാം... നോക്കി നോക്കി നിൽക്കുമെന്നും നമ്മൾ രണ്ടല്ല രണ്ടുവീടും എന്നുമൊന്നുപോലെ നോക്കി നോക്കി നിൽക്കുമെന്നും നമ്മൾ രണ്ടല്ല രണ്ടുവീടും എന്നുമൊന്നുപോലെ ദീപം തെളിയാൻ ഉദയമിതാ വരവായി കണ്ടു കൊതിച്ചേ. കണ്ടെൻ്റെ ഉള്ളു തുടിച്ചേ ചെണ്ടോലും ചുണ്ടിൻ അഴക്, ഓ...