പ്രേമമെന്നാല് എന്താണ് പെണ്ണേ അത് കരളിനുള്ളിലെ തീയാണ് കണ്ണേ പ്രേമമെന്നാല് എന്താണ് പെണ്ണേ അത് കരളിനുള്ളിലെ തീയാണ് കണ്ണേ പ്രേമമെന്നാല് എന്താണ് പെണ്ണേ അത് കരളിനുള്ളിലെ തീയാണ് കണ്ണേ കള്ളുകുടിച്ചാലും പോവൂല്ല അത് സാമി വലിച്ചാലും മാറില്ല കള്ളുകുടിച്ചാലും പോവൂല്ല അത് സാമി വലിച്ചാലും മാറില്ല ചങ്ക് പറിച്ചെടുത്തു പെണ്ണുങ്ങടെ കയ്യില് കൊടുത്താലും വെറും ചെമ്പരത്തിപ്പൂ എന്ന് പറഞ്ഞിട്ടു നീയൊക്കെ ദൂരെയെറിയില്ലേ സുന്ദരിപ്പെണ്ണേ ആ ചെമ്പരത്തി ആ ചെമ്പരത്തിപ്പൂവെടുത്തു ചെവിയില് ചൂടും നാം പിന്നീന്നാട്ടിലെ ശശിയാകും ശശാങ്കനാകും ആ ചെമ്പരത്തിപ്പൂവെടുത്തു ചെവിയില് ചൂടും നാം പിന്നീന്നാട്ടിലെ ശശിയാകും ശശാങ്കനാകും പ്രേമമെന്നാല് എന്താണ് പെണ്ണേ അത് കരളിനുള്ളിലെ തീയാണ് കണ്ണേ അത് കരളിനുള്ളിലെ തീയാണ് കണ്ണേ ഷാരൂഖാനെപ്പോലെ ഗ്ലാമറുണ്ടായെന്നാല് ആദ്യം കാണുന്നേരം പെണ്ണൊന്നു പ്രേമിക്കും ഷാരൂഖാന്റെ കയ്യില് കാശില്ലാണ്ടായെന്നാല് അംജദ്ഖാനോടൊപ്പം ഓടിപ്പോകും ഷാരൂഖാനെപ്പോലെ ഗ്ലാമറുണ്ടായെന്നാല് ആദ്യം കാണുന്നേരം പെണ്ണൊന്നു പ്രേമിക്കും ഷാരൂഖാന്റെ കയ്യില് കാശില്ലാണ്ടായെന്നാല് അംജദ്ഖാനോടൊപ്പം ഓടിപ്പോകും കാശുണ്ടെന്നറിഞ്ഞാല് കാമുകനാക്കും കാശില്ലെങ്കില് ഉടനെ ആങ്ങളയാക്കും കണ്ണുകാണാക്കിളവനാണെങ്കില് പോലും പൊന്നു കണ്ടാല് ചില പെണ്ണുങ്ങള് വീഴും വേലിമ്മേ തൂങ്ങി നില്ക്കും മുള്ളിന്മേലെ ഇല ചെന്നു വീണെന്നാലും ആ ഇല ചെന്നു മുള്ളിന്റെ പേരിലു പീഡനക്കേസു കൊടുക്കുന്നതെന്തെടി സുന്ദരിപ്പെണ്ണേ അങ്ങനെ വേലിമ്മേലെ വേലിമ്മേലിരുന്ന പാമ്പും കോടതി കേറും പിന്നെ ജാതകവും ജീവിതവും കോഞ്ഞാട്ടയാകും വേലിമ്മേലിരുന്ന പാമ്പും കോടതി കേറും പിന്നെ ജാതകവും ജീവിതവും കോഞ്ഞാട്ടയാകും പ്രേമമെന്നാല് എന്താണ് പെണ്ണേ അത് കരളിനുള്ളിലെ തീയാണ് കണ്ണേ ചില ചില തന്റേടി വായാടിപ്പെണ്ണുങ്ങള് കലപില ചുമ്മാതെ വായിട്ടടിയ്ക്കും ബുദ്ധിയുണ്ടെന്ന് പുറമേ നടിക്കും കെണിയില് പോയ് വീണിട്ടു കാലിട്ടടിക്കും ചില ചില തന്റേടി വായാടിപ്പെണ്ണുങ്ങള് കലപില ചുമ്മാതെ വായിട്ടടിയ്ക്കും ബുദ്ധിയുണ്ടെന്ന് പുറമേ നടിക്കും കെണിയില് പോയ് വീണിട്ടു കാലിട്ടടിക്കും കണ്ടില്ലേ ആണുങ്ങടെ കലികാലം പെണ്ണുങ്ങളും തെങ്ങുമ്മേ കേറണ കാലം കോലം കണ്ടാല് എലിയെപ്പോലുള്ള പെണ്ണും കോപം കൊണ്ടാല് പുലിയെപ്പോലങ്ങു ചാടും പെണ്ണുകെട്ടിക്കഴിഞ്ഞാല് ആണുങ്ങടെ കണ്ണു കെട്ടീന്നറിയാം എങ്കിലും ആന ഇടഞ്ഞിട്ടും കൊല്ലൂന്നറിഞ്ഞിട്ടും പാപ്പാന്റെ ജോലിയ്ക്ക് ആണുങ്ങള് പോണില്ലേ പെണ്ണേ ചുമ്മാ മാങ്ങാത്തൊലി മാങ്ങാത്തൊലി കാര്യം ചൊല്ലി നേരവും പോയ് ഒരു തേങ്ങാക്കൊല പാട്ടിന്റൊപ്പം താളവും തുള്ളി ചുമ്മാ മാങ്ങാത്തൊലി കാര്യം ചൊല്ലി നേരവും പോയ് ഒരു തേങ്ങാക്കൊല പാട്ടിന്റൊപ്പം താളവും തുള്ളി പ്രേമമെന്നാല് എന്താണ് പെണ്ണേ അത് കരളിനുള്ളിലെ തീയാണ് കണ്ണേ