Fr. John Samuel - Velivu Niranjoreesho - Version 1 şarkı sözleri
Sanatçı:
Fr. John Samuel
albüm: Holy Qurbana Hymns in Malayalam
വെളിവു നിറഞ്ഞോരീശോ, നിൻ വെളിവാൽ കാണുന്നു
വെളിവീയടിയാരഖിലാധാരമതാം വെളിവും നീ
കാന്ത്യാ ഞങ്ങളെ നീ താതൻ
കതിരേ ശോഭിപ്പിക്കെന്നും
വെളിവിൻ തട്ടിൽ വസിക്കും പുണ്യ നിധേ പരിശുദ്ധാ
വേണ്ടാ കഷ്ടത വീൺ ചിന്തയുമടിയാരീന്നൊഴിക്ക
സൽക്രിയകൾക്കു മനശ്ശുദ്ധ്യാ
സംഗതി വരണേ ഞങ്ങൾക്ക്
ഹാബേലിൻ കുഞ്ഞാടും നോഹിനുടെ കാഴ്ചയതും
അബ്രാഹാം തൻ ബലിയും കൈക്കൊണ്ട കർത്താവേ
നോമ്പും പ്രാർത്ഥനയും കൈക്കൊണ്ട്
അൻപാലടിയാരെ കാക്കുക
മോചനമതിനായ് പാപികളെ വരുവിൻ യാചിപ്പിൻ
മുട്ടുന്നോർക്കു തുറന്നിടുമേ നാഥൻ തൻ വാതിൽ
യാചിക്കുന്നോൻ പ്രാപിക്കും
അന്വേഷിപ്പോൻ കൈക്കൊള്ളും
കർത്താവേ നിൻ രക്ത ശരീരങ്ങൾ കൈക്കൊണ്ട്
ഭക്തരതായി മരിച്ചോർക്കരുളണമേ നല്ലോർമ്മ
നിന്റെ മഹത്വമുദിക്കും നാൾ
നിൽക്കണമവർ വലഭാഗത്തിൽ
Поcмотреть все песни артиста
Sanatçının diğer albümleri