ഓരോ നിലാവിൽ മറയും നീ മായ മനസ്സിൻ മധുരം നീ പറയാതെ മറയും ഓമലേ കണ്മണിയാളേ ഓരോ കിനാവിൽ തെളിയും നീ ഓരോ കുളിരായ് എന്നിൽ നീ പറയാതെ മറയും ഓമലേ കണ്മണിയാളേ അകലേ നീ മറയും നേരം പിരിയാതെ വന്നെന്നിൽ മായാതെ എന്നും എന്നിൽ ചേർന്നീടവേ ഇരുളാലെ തഴുകും നേരം തണുവായി വന്നെനിൽ മിഴി ഏതോ നനയും കാറ്റിൻ പ്രണയം നീയേ ♪ ആദ്യമായ് കണ്ടു നിൻ മനമതിൽ ആഴമായ് ചേരവേ ഹൃദയം ഓരോ തുള്ളിയായ് മാറവേ ദൂരേ നിൻ പുഞ്ചിരി പൊഴിയുമൊരേതോ സന്ധ്യയിൽ നീ എൻ അരികിൽ ചേർന്ന നാൾ മാഞ്ഞുവോ അകലേ നീ മറയും നേരം പിരിയാതെ വന്നെന്നിൽ മായാതെ എന്നും എന്നിൽ ചേർന്നീടവേ ഇരുളാലെ തഴുകും നേരം തണുവായി വന്നെനിൽ മിഴി ഏതോ നനയും കാറ്റിൻ പ്രണയം നീയേ