Kishore Kumar Hits

Alphons Joseph - Melle En Pranayam şarkı sözleri

Sanatçı: Alphons Joseph

albüm: Panthrand (Original Motion Picture Soundtrack)


മെല്ലെ എൻ പ്രണയം കുഞ്ഞരുവിയായ്
നീയെന്ന നീരാഴി തേടി
ആലോലം ആലോലമായി
ഈറൻ മനസ്സിൽ സംഗീതമായ്, ഓ
മെല്ലെ എൻ പ്രണയം കുഞ്ഞരുവിയായ്
നീയെന്ന നീരാഴി തേടി
ആലോലം ആലോലമായി
ഈറൻ മനസ്സിൽ സംഗീതമായ്, ഓ

തെന്നി തെന്നി ഓരോ കണികകളായ്
അതു പിന്നെ, പിന്നെ ഓരോ കുളിരലയായി
ചന്നം പിന്നം തോരാ മഴകളിലായ്
ശിരൽ മിന്നി പൊള്ളും വേനൽ വഴികളിലായ്
ഉള്ളിൻ ഉള്ളം തലോടി
നെഞ്ചിൽ നിന്നെ ചൂടി
തുള്ളി കര കവിഞ്ഞൊഴുകുകയായ്
നിനക്കായി ഞാനേ
ജല മണിയായിതാ
മെല്ലെ എൻ പ്രണയം കുഞ്ഞരുവിയായ്
എന്നിൽ നിന്നിൽ മായാതനുനിമിഷം
ഒളി ചിമ്മി ചിമ്മി തീരാ പ്രണയമിതാ
കണ്ണിൽ കണ്ണിൽ കാണാ പുലരികളിൽ
അകം ഒന്നിൽ നമ്മൾ താനേ അറിയുകയായ്
പെയ്യുമൊരീ നിലാവിൽ
തമ്മിൽ തമ്മിൽ തേടി
തെന്നലൊത്തു മതിമറന്നലയേ
കനൽ പോലെ സ്നേഹം
ഉരുകുകയാണു നാം
മെല്ലെ എൻ പ്രണയം കുഞ്ഞരുവിയായ്
നീയെന്ന നീരാഴി തേടി
ആലോലം ആലോലമായി
ഈറൻ മനസ്സിൽ സംഗീതമായ്, ഓ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar