Kailas - Kando Kando şarkı sözleri
Sanatçı:
Kailas
albüm: Ittymaani Made in China (Original Motion Picture Soundtrack)
കണ്ടോ കണ്ടോ ഇന്നോളം
കാണാത്ത ചന്തം കണ്ടോ
ഇന്നെല്ലാ മെല്ലാ ഓരോരോ
പൂഞ്ചേലായി തോന്നുന്നുണ്ടോ
ഇത് വർണ്ണമേഴും കണ്ണാകെ
തന്നീടും നാളാണെന്നോ
നേരിൽ കണ്ടതെല്ലാം നേരാണോ...
അ... ആ... അ... അ... അ... ആ...
താലി പീലി കാടോരം
താഴമ്പൂ പൂത്തിട്ടുണ്ടോ
പൂങ്കാറ്റേ നീയാ കാടോരം
പൊന്നൂഞ്ഞാലും കെട്ടീട്ടുണ്ടോ
ഇന്നു വർണ്ണമേഴും കണ്ണാകെ
തന്നീടും നാളാണെന്നോ
നേരിൽ കണ്ടതെല്ലാം നേരാണോ...
അ... ആ... അ... അ... അ... ആ...
മാംമ്പൂ വീടിൻ വാതിൽച്ചാരെ
മൂവാണ്ടൻ മാവിൻ കൊമ്പിൻ മേലേ
കിനാവു കണ്ട കുയിലേ
വീമ്പം മൂളുന്നുണ്ടോ
മാരിക്കാറിൻ മാറിൽ ചായും
ആ മായാ വില്ലിൻ ചായം ചൂടി
പരാഗമാടി ശലഭം
ചാഞ്ചാടി തെന്നുന്നുണ്ടോ
എല്ലാം കൈയെത്തും ദൂരം
വന്നെത്തും നേരം
അ... ആ... അ... അ... അ... ആ...
കണ്ടോ കണ്ടോ ഇന്നോളം
കാണാത്ത ചന്തം കണ്ടോ
ഇന്നെല്ലാ മെല്ലാ ഓരോരോ
പൂഞ്ചേലായി തോന്നുന്നുണ്ടോ
ഇന്ന് വർണമേഴും കണ്ണാകെ
തന്നീടും നാളാണന്നോ
നേരിൽ കണ്ടതെല്ലാം നേരാണോ...
അ... ആ... അ... അ... അ... ആ...
Поcмотреть все песни артиста
Sanatçının diğer albümleri