Kailas - Alare şarkı sözleri
Sanatçı:
Kailas
albüm: Member Rameshan 9aam Ward
ഈറൻനിലാവിൽ വരവായി
ചൂടിനിന്നു ചുണ്ടിൽ മധുരം നിറയേ
പതിവായതിലെന്നും തേൻതുള്ളികൾ
തുളുമ്പുന്നു താഴേ നീർത്തുള്ളിപോൽ
നുകർന്നീടുവാനായ് പറന്നെത്തി ഞാൻ
♪
അലരേ നീയെന്നിലേ ഒളിയായ് മാറീടുമോ?
പിരിയാതെന്നെന്നുമേ എൻജീവനേ
ഇതളിൽ ഞാൻ ചേരവേ
പ്രണയം നീയേകുമോ?
ഹൃദയം നീറുമ്പോഴും എന്നെന്നുമേ
ഈറൻനിലാവിൽ വരവായി
ചൂടിനിന്നു ചുണ്ടിൽ മധുരം നിറയേ
♪
രാവേറെയായി ഇതളോരമായിതാ
ചേരുന്നു ഞാനോ തനിയേ
പൂന്തേനുറങ്ങുന്ന പൂവിനുള്ളിലിതാ
പൂക്കുന്നു മോഹം പതിയേ
നിന്നെ നുകരുമ്പോൾ
അകമെ അലിയുമ്പോൾ
ഒരായിരമാനന്ദം വിരിയുമിനി ആവോളം
നിന്നിൽ ചേരുമീ നേരം ജന്മം ധന്യമായ്
അലരേ നീയെന്നിലെ ഒളിയായ് മാറീടുമോ?
പിരിയാതെന്നെന്നുമേ എൻജീവനേ
ഇതളിൽ ഞാൻ ചേരവേ
പ്രണയം നീയേകുമോ?
ഹൃദയം നീറുമ്പോഴും എന്നെന്നുമേ
ഈറൻനിലാവിൽ വരവായി
ചൂടിനിന്നു ചുണ്ടിൽ മധുരം നിറയേ
പതിവായതിലെന്നും തേൻതുള്ളികൾ
തുളുമ്പുന്നു താഴേ നീർത്തുള്ളിപോൽ
നുകർന്നീടുവാനായ് പറന്നെത്തി ഞാൻ
അലരേ നീയെന്നിലെ ഒളിയായ് മാറീടുമോ?
പിരിയാതെന്നെന്നുമേ എൻജീവനേ
ഇതളിൽ ഞാൻ ചേരവേ
പ്രണയം നീയേകുമോ?
ഹൃദയം നീറുമ്പോഴും എന്നെന്നുമേ
Поcмотреть все песни артиста
Sanatçının diğer albümleri