സ-നി-പ, സ-നി-പ, സ-നി-പ-നി-സ-രി-ഗ
പ-മ-ഗ, പ-മ-ഗ, പ-മ-ഗ-മ-പ-നി-സ
മൈനാക പൊന്മുടിയിൽ പൊന്നുരുകി തൂവിപ്പോയ്
മൈനാക പൊന്മുടിയിൽ പൊന്നുരുകി തൂവിപ്പോയ്
വിഷുക്കണികൊന്നപോലും താലിപ്പൊൻ പൂവണിഞ്ഞു
തൂമഞ്ഞും പൊന്മുത്തായ്
പൂവെല്ലാം പൊൻപണമായ്
മൈനാക പൊന്മുടിയിൽ പൊന്നുരുകി തൂവിപ്പോയ്
♪
ആതിരാപെണ്ണാളിൻ മണിവീണതന്ത്രികളിൽ
മോഹത്തിൻ നീലാംബരികൾ തെളിയുന്നു, മായുന്നു(തെളിയുന്നു, മായുന്നു)
ആതിരാപെണ്ണാളിൻ മണിവീണതന്ത്രികളിൽ
മോഹത്തിൻ നീലാംബരികൾ തെളിയുന്നു, മായുന്നു
ദശപുഷ്പം ചൂടുമ്പോൾ
ദശപുഷ്പം ചൂടുമ്പോൾ മനമുണരും കളമൊഴിതൻ
കരളിൽ കുളിരലയിൽ ഇന്നാക്കയ്യിലീക്കയ്യിലാടുന്നു കൈവളകൾ
(മൈനാക പൊന്മുടിയിൽ പൊന്നുരുകി തൂവിപ്പോയ്)
വിഷുക്കണികൊന്നപോലും താലിപ്പൊൻ പൂവണിഞ്ഞു
തൂമഞ്ഞും പൊന്മുത്തായ്
പൂവെല്ലാം പൊൻപണമായ്
മൈനാക പൊന്മുടിയിൽ പൊന്നുരുകി തൂവിപ്പോയ്
♪
ചേങ്ങിലത്താളത്തിൽ പൊന്നമ്പലമുണരുമ്പോൾ
പാടാൻ മറന്നുറങ്ങും പൈങ്കിളിയും പാടിപ്പോയ്(പൈങ്കിളിയും പാടിപ്പോയ്)
ചേങ്ങിലത്താളത്തിൽ പൊന്നമ്പലമുണരുമ്പോൾ
പാടാൻ മറന്നുറങ്ങും പൈങ്കിളിയും പാടിപ്പോയ്
പൂവേപൊലി പാടുന്നു
പൂവേപൊലി പാടുന്നു പൂങ്കുയിലും മാളോരും
കരയിൽ, മറുകരയിൽ ഇന്നാക്കൊമ്പിലീക്കൊമ്പിലാടുന്നു പൂന്തളിരും
മൈനാക പൊന്മുടിയിൽ പൊന്നുരുകി തൂവിപ്പോയ്
വിഷുക്കണികൊന്നപോലും താലിപ്പൊൻ പൂവണിഞ്ഞു
തൂമഞ്ഞും പൊന്മുത്തായ്
പൂവെല്ലാം പൊൻപണമായ്
മൈനാക പൊന്മുടിയിൽ പൊന്നുരുകി തൂവിപ്പോയ്
Поcмотреть все песни артиста
Sanatçının diğer albümleri