Venugopal - Kinavinte Koodin şarkı sözleri
Sanatçı:
Venugopal
albüm: Best of G Venugopal
കിനാവിൻ്റെ കൂടിൻ കവാടം തുറന്നൂ
♪
കിനാവിൻ്റെ കൂടിൻ കവാടം തുറന്നൂ
സോപാനദീപം പ്രകാശം ചൊരിഞ്ഞൂ
ഒരേകാന്ത രാവിൽ ചേക്കേറുവാൻ
ക്ഷണിപ്പൂ പ്രസാദം സമം പങ്കിടാനായ്
കിനാവിൻ്റെ കൂടിൻ കവാടം തുറന്നൂ
സോപാനദീപം പ്രകാശം ചൊരിഞ്ഞൂ
♪
തീർത്ഥം തുളുമ്പും മൃദുസ്മേരസൂനങ്ങളിൽ
ആലോലമാടും ഇളംകാറ്റു സംഗീതമായ്
പ്രാണനിൽ, പ്രാണനിൽ വേരിടുന്നൂ ജീവസൗഭാഗ്യം
നിലാവിൽ വരൂ നീ ശുഭാശംസ നേരാൻ
കിനാവിൻ്റെ കൂടിൻ കവാടം തുറന്നൂ
സോപാനദീപം പ്രകാശം ചൊരിഞ്ഞൂ
ഒരേകാന്ത രാവിൽ ചേക്കേറുവാൻ
ക്ഷണിപ്പൂ പ്രസാദം സമം പങ്കിടാനായ്
കിനാവിൻ്റെ കൂടിൻ കവാടം തുറന്നൂ
സോപാനദീപം പ്രകാശം ചൊരിഞ്ഞൂ
♪
നാണം വിടർന്നു മുഖശ്രീയിലാമോദമായ്
ആപാദചൂഡം പടരുന്ന രോമാഞ്ചമായ്
പ്രാണനിൽ, പ്രാണനിൽ പെയ്തിറങ്ങീ സ്നേഹസായൂജ്യം
നിലാവിൽ വരൂ നീ ശുഭാശംസ നേരാൻ
കിനാവിൻ്റെ കൂടിൻ കവാടം തുറന്നൂ
സോപാനദീപം പ്രകാശം ചൊരിഞ്ഞൂ
ഒരേകാന്ത രാവിൽ ചേക്കേറുവാൻ
ക്ഷണിപ്പൂ പ്രസാദം സമം പങ്കിടാനായ്
കിനാവിൻ്റെ കൂടിൻ കവാടം തുറന്നൂ
സോപാനദീപം പ്രകാശം ചൊരിഞ്ഞൂ
Поcмотреть все песни артиста
Sanatçının diğer albümleri