Kishore Kumar Hits

Kaithapram - Jaganu Jaganu Thaka (From “College Days”) şarkı sözleri

Sanatçı: Kaithapram

albüm: Jaganu Jaganu Thaka (From "College Days")


ജഗണു ജഗണു തക, ജഗണു ജഗണു തക, ജഗണു ജഗണു തക താളം
ഇവിടെ ഇവിടെ ഈ പകലിനായിരം താളം
വെളുത്തു വെളുത്തു വന്നു, തണുത്തു തണുത്തു മെല്ലെ
കറുത്തു കറുത്തൊരീ നേരം
ചിറകു കുരുത്തൊരീ നേരിനായിരം താളം
ജഗണു ജഗണു തക, ജഗണു ജഗണു തക, ജഗണു ജഗണു തക താളം
ഇവിടെ ഇവിടെ ഈ പകലിനായിരം താളം
വെളുത്തു വെളുത്തു വന്നു, തണുത്തു തണുത്തു മെല്ലെ
കറുത്തു കറുത്തൊരീ നേരം
ചിറകു കുരുത്തൊരീ നേരിനായിരം താളം
കാലമോ തേങ്ങീ സ്നേഹമറിയാതെ
മോദമോ മാഞ്ഞൂ രാഗമറിയാതെ
ജീവിതം പാടുന്നു ദൂരേ
സത്യമോ തേടുന്നു, എവിടെയോ
ജഗണു ജഗണു തക ജഗണു ജഗണു തക
ജഗണു ജഗണു തക താളം
ഇവിടെ ഇവിടെ ഈ പകലിനായിരം താളം
വെളുത്തു വെളുത്തു വന്നു, തണുത്തു തണുത്തു മെല്ലെ
കറുത്തു കറുത്തൊരീ നേരം
ചിറകു കുരുത്തൊരീ നേരിനായിരം താളം
എന്തിനോ തേടീ, എന്തു നീ നേടീ?
പിരിയുവതിനാണോ, കരയുവതിനാണോ?
(ജഗണു ജഗണു താം)
(തകതിമി ജഗണു ജഗണു താം)
കോടിമലയേറീ, കോടിനദി താണ്ടീ
യാതനയിലൂടെ, വേദനയിലൂടെ
നിഴലുകള് പോലും കാണുവാന് വയ്യാ
പാതിരാവായീ നേരമിത് നേരം
അന്നകലെയകലെയായ് ഇരുളുമിരുളിലായി
ശിലകളലിയുമാ കരയുടെ കടലെവിടെ?
ജഗണു ജഗണു തക, ജഗണു ജഗണു തക
ജഗണു ജഗണു തക താളം
ഇവിടെ ഇവിടെ ഈ പകലിനായിരം താളം
വെളുത്തു വെളുത്തു വന്നു, തണുത്തു തണുത്തു മെല്ലെ
കറുത്തു കറുത്തൊരീ നേരം
ചിറകു കുരുത്തൊരീ നേരിനായിരം താളം

സ്വന്തമാണെന്നോ, ബന്ധമാണെന്നോ?
പോരിനൊരു പോരോ, തേരിനൊരു തേരോ?
(ജഗണു ജഗണു താം, തകതിമി, ജഗണു ജഗണു താം)
ഹോ, പേരിനൊരു പേരോ, നേരിനൊരു നേരോ?
തീരമിത് തീരം, നീതിയുടെ തീരം
ആരു നീ ആരോ, ആരു ഞാനാരോ?
ഏകനായി പോരാം ഏകനായി പോകാം
ഈ പ്രകൃതി വികൃതിയായി വികൃതി തകൃതിയായി
കനല് പൊലിയുമാ കഥയുടെ പൊരുളിവിടെ
ജഗണു ജഗണു തക, ജഗണു ജഗണു തക
ജഗണു ജഗണു തക താളം
ഇവിടെ ഇവിടെ ഈ പകലിനായിരം താളം
വെളുത്തു വെളുത്തു വന്നു, തണുത്തു തണുത്തു മെല്ലെ
കറുത്തു കറുത്തൊരീ നേരം
ചിറകു കുരുത്തൊരീ നേരിനായിരം താളം
ഓ, കാലമോ തേങ്ങീ സ്നേഹമറിയാതെ
മൗനമോ മാഞ്ഞൂ രാഗമറിയാതെ
ജീവിതം പാടുന്നു, ദൂരേ
സത്യമോ തേടുന്നു, എവിടെയോ
ജഗണു ജഗണു തക, ജഗണു ജഗണു തക
ജഗണു ജഗണു തക താളം
ഇവിടെ ഇവിടെ ഈ പകലിനായിരം താളം
വെളുത്തു വെളുത്തു വന്നു, തണുത്തു തണുത്തു മെല്ലെ
കറുത്തു കറുത്തൊരീ നേരം
ചിറകു കുരുത്തൊരീ നേരിനായിരം താളം

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar