Kishore Kumar Hits

Kaithapram - Vennilavin Chirakileri (From "College Days") - Male Vocals şarkı sözleri

Sanatçı: Kaithapram

albüm: Vennilavin Chirakileri (From "College Days")


വെൺ നിലാവിൻ ചിറകിലേറി ഞാനുയരുമ്പോൾ
പ്രണയ മുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണ്?
ആരുമറിയാതെ, ആരോരുമറിയാതെ
കവിത പോലെന്നിൽ നിറഞ്ഞതാരാണ്?
വെൺ നിലാവിൻ ചിറകിലേറി ഞാനുയരുമ്പോൾ
പ്രണയ മുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണ്?
ആരുമറിയാതെ, ആരോരുമറിയാതെ
കവിത പോലെന്നിൽ നിറഞ്ഞതാരാണ്?

ഏതോ സ്വപ്നം കാവ്യമായ്, ഏതോ മൗനം രാഗമായ്(രാഗമായ്, രാഗമായ്)
കണ്ടു മറന്ന കിനാവിലെ, വർണ മനോഹര ഭാവമേ
വിണ്ണിൻ കായലിലെ കാണാ തോണിയിലെൻ
സ്വപ്നക്കൂടേറി ഇന്ന് വന്നവളാരാണ്?
വെൺ നിലാവിൻ ചിറകിലേറി ഞാനുയരുമ്പോൾ
പ്രണയ മുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണ്?

ഇന്നീ രാവും മൂകമായ്, ഞാനീ വീഥിയിൽ ഏകനായ്
ഇന്നെൻ നെഞ്ചിലെ ഓർമ്മകൾ കണ്ണീർ മഴയായ് പെയ്തുപോയ്
തീരാ നൊമ്പരമായ്, നോവിൻ മർമ്മരമായ്
സ്നേഹ തേരേറി ദൂരെ പോയവളാരാണ്?
വെൺ നിലാവിൻ ചിറകിലേറി ഞാനുയരുമ്പോൾ
പ്രണയ മുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണ്?
ആരുമറിയാതെ, ആരോരുമറിയാതെ
ആരുമറിയാതെ, ആരോരുമറിയാതെ
ആരോരുമറിയാതെ
ആരോരും അറിയാതെ

Поcмотреть все песни артиста

Sanatçının diğer albümleri

Benzer Sanatçılar