Berny-Ignatius - Makkasai Makkasai şarkı sözleri
Sanatçı:
Berny-Ignatius
albüm: Vettom (Original Motion Picture Soundtrack)
മക്കസായി മാക്കാസായി റം പം പോ
മക്കസായി മാക്കാസായി റം പം പോ
മക്കസായി മാക്കാസായി റം പം പോ
മക്കസായി മാക്കാസായി റം പം പോ
റം എടുത്തതില് കരിക്കൊഴിച്ചിട്ട്
വലിച്ച് കേറ്റട ചങ്ങായീ
മൊട്ടപ്പത്തിരി മട്ടന് ചാറില്
കൊഴച്ച് തിന്നട ചങ്ങായീ
നാട്ടിലുള്ളൊരു ഓട്ടോക്കാരന്
ലോട്ടോ കിട്ടീട ചങ്ങായീ
ലോട്ടോ കിട്ട്യപ്പം നോട്ടു കൊണ്ടവന്
കോട്ടു തുന്ന്യട ചങ്ങായീ
ഹേയ് ചാലക്കുടി ചന്തയില് ഞാനും പണ്ടോട്ടോയില് ചെത്തിപ്പറന്നവനാ
മൂന്നു നേരം ചില്ലിച്ചിക്കന് തിന്നാന്
എല്ലു മുറിയെ പണിഞ്ഞവനാ
പണ്ടേ നീയൊരു മണിയല്ലേ...
കയ്യിലിരിപ്പ് കെണിയല്ലേ
ഉച്ചിയില് നമ്മുടെ ശുക്രന്
ഉദിച്ചതറിഞ്ഞില്ലേടാ
മക്കസായി (4)
പേടകമൊന്നെടുത്ത് നമുക്കൊന്ന്
ചന്ദ്രനില് പോയിറങ്ങാം
ചന്ദ്രനില് ചെന്നിറങ്ങി ഗേള്സുമൊത്ത് പാറിപ്പറന്നു നില്ക്കാം
പാറിപ്പറന്നു നിൽക്കാൻ ചെല്ലപ്പന്റെ
ഷാപ്പിക്കേറി കുടിക്കാം
ചെല്ലപ്പന് കണ്ടില്ലെങ്കില് ചെല്ലപ്പന്റെ
ഡോട്ടറെ ലൈനടിക്കാം
കാശ്മീരില് നൈനിറ്റാളില് ലഞ്ചു
കഴിച്ചു മടങ്ങീടാം
യുകെയിലെ നൈറ്റ് ക്ലബ്ബില്
ഡിന്നറിനായി പറന്നീടാം
തീറ്റ വിളമ്പണ സായിപ്പുപയ്യനു
തൗസന്റ് ഡോളറ് ടിപ്പു കൊടുത്തിട്ട്
കാലത്തെ ഫ്ളൈറ്റില് കുടുംബത്ത് വന്നിട്ട്...
കട്ടന് ടീ മോന്തിക്കിടന്നുറങ്ങാം
മക്കസായി (4)
റം എടുത്തതില് കരിക്കൊഴിച്ചിട്ട്
വലിച്ച് കേറ്റട ചങ്ങായീ
മൊട്ടപ്പത്തിരി മട്ടന് ചാറില് കൊഴച്ച് തിന്നട ചങ്ങായീ
ഹോളിവുഡില് കറങ്ങി നമുക്കൊരു
സ്റ്റണ്ട് പടം പിടിക്കാം
ജാക്കിച്ചാനെ തുരത്തി ആക്ഷന്
ഹീറോ പട്ടം പിടിച്ചെടുക്കാം
സ്റ്റണ്ട് പടം നടിച്ച് നടുവെട്ടി പോരണ്ട പൊന്നളിയാ
ഷക്കീല ചേച്ചിയുമായി നമുക്കൊരു
ഗുണ്ട് പടം പിടിക്കാം
Spielberg ഫിലിമില് ഞാനൊന്നു ചെത്തി പൊളിച്ചു നടക്കുമെടാ
ന്യൂ നീഗ്രോ സ്റ്റൈലൻ ഹീറോ എന്നെന്നെ വെള്ളക്കാര് വാഴ്ത്തുമെടാ
ഏറ്റവും നല്ല മികച്ച നടനുള്ള
ഓസ്കാര് എനിക്കെന്ന്
കേള്ക്കുമ്പോള് അന്ന് നീ ബോധം
കേട്ട് വീണു പണ്ടാരടങ്ങുമോടാ
മക്കസായി (4)
റം എടുത്തതില് കരിക്കൊഴിച്ചിട്ട്
വലിച്ച് കേറ്റട ചങ്ങായീ
മൊട്ടപ്പത്തിരി മട്ടന് ചാറില്
കൊഴച്ച് തിന്നട ചങ്ങായീ
ഹേയ് ചാലക്കുടി ചന്തയില് ഞാനും പണ്ടോട്ടോയില് ചെത്തിപ്പറന്നവനാ
മൂന്നു നേരം ചില്ലിച്ചിക്കന് തിന്നാന്
എല്ലു മുറിയെ പണിഞ്ഞവനാ
പണ്ടേ നീയൊരു മണിയല്ലേ...
കയ്യിലിരിപ്പ് കെണിയല്ലേ
ഉച്ചിയില് നമ്മുടെ
ശുക്രന് ഉദിച്ചതറിഞ്ഞില്ലേടാ
മക്കസായി (8)
Поcмотреть все песни артиста
Sanatçının diğer albümleri