പൂ നിലാമഴ പെയ്തിറങ്ങിയ രാത്രി മല്ലികൾ കോർക്കാം
മാരിവില്ലൊളി വീണലിഞ്ഞൊരു രാഗമാലിക ചൂടാം
ഇതളിതളായ് എന്നുള്ളിൽ പതിയെ
വിടർന്നൊരു ഭാവുകമരുളാം (പൂനിലാ...)
ഇമ്പം തുളുമ്പുമീണം ഇനി നിന്റെ വീണ മൂളും
മാമ്പൂ വിരിയും കരളിലെ മോഹം
മരതക മഞ്ജിമയണിയും (ഇമ്പം.)
ആതിരപൊൻ നക്ഷത്രം പൂവിതൾകുറി ചാർത്തുമ്പോൾ
അരികെ കനവിൻ തേരിറങ്ങുമ്പോൾ
പടരും പരാഗ സൌരഭം പകരം
തരും സ്വരം ഒന്നിനി പാടാം (പൂനിലാ...)
ഓരോ വസന്തരാവും പനിനീരണിഞ്ഞു നിൽക്കും
ഓരോ നിനവും നിറപറയോടെ നിൻ കിളിവാതിലിലണയും (2)
കാൽചിലമ്പു കിലുങ്ങുമ്പോൾ
കൈവള ചിരി ചിന്നുമ്പോൾ
കണികണ്ടുണരാൻ നീയൊരുങ്ങുമ്പോൾ
പറയാൻ മറന്ന വാക്കുകൾ
പകരം തരും ലയം പതിയെ പാടാം (പൂനിലാ...)
Поcмотреть все песни артиста
Sanatçının diğer albümleri